Life

കല്യാണപ്പെണ്ണിന്റെ തലയിലെ മുല്ലപ്പൂ പറിച്ചെടുക്കുന്ന കുരങ്ങന്‍; വൈറലായി വെഡ്ഡിങ് ഷൂട്ട് വിഡിയോ

ഷൂട്ടിന് തയാറായി നിന്ന മണവാട്ടിയുടെ തലയില്‍ നിന്ന് മുല്ലപ്പൂ പറിച്ചെടുക്കാന്‍ നോക്കുന്ന കുരങ്ങാണ് ഇത്തവണത്തെ താരം

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹ ഷൂട്ട് വ്യത്യസ്തമാക്കാന്‍ ഇന്നത്തെ യുവാക്കള്‍ എത്ര റിസ്‌ക് എടുക്കാനും തയാറാവും. അത്തരത്തിലുള്ള നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത് വെഡ്ഡിങ് ഷൂട്ടിനിടെ എത്തിയ ഒരു അതിഥിയുടെ കുസൃതിയാണ്. ഷൂട്ടിന് തയാറായി നിന്ന മണവാട്ടിയുടെ തലയില്‍ നിന്ന് മുല്ലപ്പൂ പറിച്ചെടുക്കാന്‍ നോക്കുന്ന കുരങ്ങാണ് ഇത്തവണത്തെ താരം. 

വിവാഹം കഴിഞ്ഞശേഷം ഷൂട്ടിന് എത്തിയതാണ് നവവധുവും വരനും. അതിനിടെ മതിലിന് മുകളില്‍ നിന്ന കുരങ്ങന്‍ കല്യാണപ്പെണ്ണിന്റെ തലയിലെ മുല്ലപ്പൂവില്‍ നോട്ടമിട്ടു. പറിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. പിന്നീടുള്ള ശ്രമത്തില്‍ തലയിലെ പൂവ് പറിച്ചെടുക്കാന്‍ സാധിച്ചൂ. അപ്പോഴും കയ്യില്‍ കിട്ടിയില്ല. മുല്ലമാല കിട്ടാതെ കുരങ്ങ് പോകില്ലെന്ന് മനസിലാക്കിയതോടെ വരന്‍ തന്നെ ഒരു കഷ്ണം മാല പൊട്ടിച്ച് കുരങ്ങന് നല്‍കി. 

ശാസ്താംകോട്ടയില്‍ നിന്നുള്ള നവദമ്പതികളുടേതാണ് വിഡിയോ. വെഡിങ് ഷൂട്ടിന് ഇടയിലെ രസകരമായ രംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍