Life

ചുറുചുറുക്കോടെ നാട്ടുകാര്‍ക്കൊപ്പം റോഡിലിറങ്ങി രക്ഷാപ്രവര്‍ത്തനം: വനിതാപൊലീസിന്റെ ചിത്രങ്ങള്‍ വൈറല്‍

ലേഡി സിങ്കമെന്നാണ് അരുണയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കടപുഴകി വീണ മരങ്ങള്‍ക്കിടയിലൂടെ ചാടിയിറങ്ങി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഒരു പൊലീസുകാരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യാമങ്ങളില്‍ വൈറലാകുന്നത്. കനത്ത മഴയില്‍ കടപുഴകി വീണ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണ് ഇവര്‍ നാട്ടുകാര്‍ക്കൊപ്പം ഇറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തിയത്.  

ബുലന്ദ്ഷഹര്‍ കോര്‍ട്ട് വാലി നഗര്‍ ഇന്‍സ്‌പെക്ടറായ അരുണറായിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ വന്നത്. കനത്ത മഴയില്‍ റോഡിന് കുറുകെ വീണ മരങ്ങളുടെ ഇടയിലൂടെ ചാടിയിറങ്ങുന്നതും വാഹനങ്ങള്‍ തള്ളി നീക്കുന്നതുമാണ് ദൃശ്യങ്ങളില്‍. 

ഉത്തര്‍പ്രദേശിലെ ഥാനയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ റിക്ഷകളിലെ യാത്രക്കാരെയും പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തില്‍ രക്ഷപ്പെടുത്തി. പിടികിട്ടാപ്പുള്ളി ലിസ്റ്റില്‍പ്പെട്ട ഗുണ്ടയെ പിന്തുടര്‍ന്ന് പിടിച്ച് നേരത്തെയും അരുണ റായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തോക്കും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള ഇവരുടെ ചിത്രങ്ങളും വൈറലായിരുന്നു. ലേഡി സിങ്കമെന്നാണ് അരുണയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

ബാഗില്‍ സിഗരറ്റുണ്ടോ? എത്ര വരെ ആകാം; ദുബൈ കസ്റ്റംസിന്റെ മുന്നറിയിപ്പ്

ആകാശം ക്യാൻവാസായി എണ്ണായിരം അടി ഉയരത്തിൽ വർണവിസ്മയം തീർത്ത് 4 മലയാളി കലാകാരന്മാർ

'ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നാല്‍ എന്ത് പറയും'; ആ സിനിമ കണ്ട് അച്ഛനോട് ചോദിച്ചു: അനിഷ്മ അനില്‍കുമാര്‍

ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിം' ഒടിടിയിൽ കയ്യടി നേടുമോ ? റിലീസ് തീയതി പുറത്ത്