Life

തലയ്ക്ക് മുകളിലായി തണ്ണിമത്തന്‍, കണ്ണുമൂടി ഭീമന്‍ ചുറ്റികയ്ക്ക് ആഞ്ഞടിച്ചു, ഞെട്ടല്‍; നെഞ്ചിടിപ്പു കൂട്ടി വിഡിയോ

അമേരിക്കാസ് ഗോട്ട് ടാലന്റില്‍ എത്തിയ ബിര്‍ ഖല്‍സ ഗ്രൂപ്പാണ് ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകം മുഴുവന്‍ വൈറലായിക്കൊണ്ടിരിക്കുന്നത് രണ്ട് ഇന്ത്യക്കാരുടെ വീഡിയോ ആണ്. അമേരിക്കാസ് ഗോട്ട് ടാലന്റില്‍ എത്തിയ രണ്ട് ഇന്ത്യക്കാരാണ് ലോകത്തെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. നിലത്തു കിടക്കുന്ന ആളുടെ ചുറ്റും ശരീരത്തിന് ചുറ്റുമിരിക്കുന്ന തേങ്ങയും തണ്ണിമത്തനും വെച്ച് കൂടെയുള്ള ആള്‍ അത് മുഖംമൂടിക്കൊണ്ട് അടിച്ചുപൊട്ടിച്ചാണ് കയ്യടി വാങ്ങുന്നത്. ഭീമന്‍ ചുറ്റികകൊണ്ടാണ് ശരീരത്തോട് ചേര്‍ന്നിരിക്കുന്നവ അടിച്ചുപൊട്ടിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വീഡിയോ. 

അമേരിക്കാസ് ഗോട്ട് ടാലന്റില്‍ എത്തിയ ബിര്‍ ഖല്‍സ ഗ്രൂപ്പാണ് ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. ജഗ്ദീപ് സിങ്ങും കവല്‍ജിത്ത് സിങ്ങും ചേര്‍ന്നാണ് പരിപാടി നടത്തിയത്. ജഗ്ദീപ് സിങ്ങ് നിലത്ത് കിടന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ശരീരത്തോട് ചേര്‍ത്തുകൊണ്ട് തേങ്ങയും തണ്ണിമത്തനും വെച്ചു. തലയ്ക്ക് ചുറ്റുമായാണ് മൂന്ന് തണ്ണിമത്തന്‍ വെച്ചത്. തുടര്‍ന്ന് കണ്ണുമൂടി മുഖം മറച്ച് വരുന്ന കവല്‍ജിത്ത് തന്റെ കൈയിലുള്ള ചുറ്റിക വെച്ച് ശരീരത്തിന് ചുറ്റുമിരിക്കുന്നതേങ്ങയും തണ്ണിമത്തനും അടിച്ചു പൊട്ടിക്കും. ഒരു അടിപോലും ജഗ്ദീപിന്റെ ശരീരത്തില്‍ കൊള്ളാതെയാണ് പ്രകടനം. 

കാണികളേയും വിധികര്‍ത്താക്കളേയും അമ്പരപ്പിച്ചുകൊണ്ടുള്ള വീഡിയോ വലിയ ഹിറ്റാവുകയാണ്. ഇതിനോടകം യൂടൂബില്‍ മാത്രം 40 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

'ഞങ്ങളെല്ലാം കോക്രോച്ച് പാര്‍ട്ടിക്കാര്‍', വന്‍ സ്വീകാര്യത; മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും ചേര്‍ന്നു

'കാലം കടന്നു പോകുമ്പോൾ സത്യം സ്വയം വെളിവാകും'; കുറിപ്പുമായി ഓസ്റ്റിൻ ഡാൻ തോമസ്, ആന്റണി പെരുമ്പാവൂരിനുള്ള മറുപടിയോ ?

ശബരിമലയില്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഗുരുവായൂരിലും സമാന സംഭവം, സ്ഥലംമാറ്റി

പുതുച്ചേരിയില്‍ 18,000 രൂപ; കൂടുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ഉയര്‍ന്ന തുക നല്‍കുന്നതില്‍ റെക്കോര്‍ഡ് കേരളത്തിന്

SCROLL FOR NEXT