Life

''തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട'': നാട്ടിലെ കല്യാണം മുടക്കികള്‍ക്കൊരു മുന്നറിയിപ്പ് 

ഇതിനെതിരെ പ്രതികരിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

മാട്രിമോണി സൈറ്റുകളും പത്രപരസ്യങ്ങളുമൊക്കെ വിപുലമായെങ്കിലും നമ്മുടെ നാട്ടിന്‍പുറത്തെ ഒരാചാരം ചിലയിടത്ത് ഇന്നും നിലനില്‍ക്കുന്നുണ്ട്. വേറൊന്നുമല്ല, കല്യാണം മുടക്കല്‍ എന്ന ദുരാചാരമാണത്. ഇതിനെതിരെ പ്രതികരിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

ഞങ്ങള്‍ കൊടുങ്ങല്ലൂര്‍കാര്‍ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന ഫ്‌ലക്‌സ് ആളുകള്‍ ഏറ്റെടുത്ത മട്ടാണ്. യുവാക്കളെ അഭിനന്ദിച്ചാണ് മിക്ക കമന്റുകളും വരുന്നത്. ഇത്തരത്തിലുള്ള ചുണക്കുട്ടന്മാര്‍ നാടിന് ആവശ്യമാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

"നാ​ട്ടി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ക​ല്യാ​ണം മു​ട​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. ആ​ളെ തി​രി​ച്ച​റി​ഞ്ഞാ​ൽ ആ​ളി​ന്‍റെ പ്രാ​യം, ജാ​തി, രാ​ഷ്ട്രീ​യം, ഗ്രൂ​പ്പ് എ​ന്നി​വ നോ​ക്കാ​തെ വീ​ട്ടി​ൽ ക​യ​റി അ​ടി​ക്കു​ന്ന​താ​ണ്. അ​ത് ഏ​ത് സു​ഹൃ​ത്തി​ന്‍റെ അ​ച്ഛ​നാ​യാ​ലും. ത​ല്ലും എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും വേ​ണ്ട. നി​ങ്ങ​ൾ​ക്കും വ​ള​ർ​ന്ന് വ​രു​ന്ന മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മു​ണ്ടെ​ന്ന് ഓ​ർ​ക്കു​ക'- ഇങ്ങനെയാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം