ആളുകള്‍ക്ക് ഉരുളയ്‌ക്കൊപ്പേരി പോലെ മറുപടി കൊടുക്കാന്‍ രഞ്ജിനീ ഹരിദാസിനെ കഴിഞ്ഞിട്ടേയുള്ളു മറ്റുള്ളവര്‍. ഇത് ചലച്ചിത്ര- ടിവി ലോകത്തെ കിംവദന്തി. ആരെന്തു കരുതും എന്നതിനേക്കാള്‍ ബോള്‍ഡ് ആയി തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതു കൊണ്ടാകാം രഞ്ജിനിക്ക് കിട്ടുന്ന വിമര്‍ശനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല.
പക്ഷെ അതൊന്നും രഞ്ജിനിയെ ബാധിക്കാറില്ല. അതുകൊണ്ടു തന്നെ ഒരുപാട് പേര്‍ രഞ്ജിനിയെ ആരാധിക്കുന്നുമുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗൗരി സാവിത്രിയുടെ വാക്കുകള്‍ തന്നെ ഇതിന് ഉദാഹരണം. രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന തനിക്ക് അവരോട് കടുത്ത ആരാധന തോന്നിയ നിമിഷം പങ്കുവച്ചിരിക്കുകയാണ് ഗൗരി സാവിത്രി.
അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അനുവാദം ചോദിച്ച് സമീപിച്ചപ്പോള്‍ അകമ്പടി സേവിച്ച് വന്ന ആള്‍ തന്നോട് പരുഷമായി പെരുമാറുകയും പിടിച്ച് തള്ളുകയും ചെയ്തു. അപ്രതീക്ഷിതമായ ആ പെരുമാറ്റത്തില്‍ താന്‍ അപമാനിതയായി. എന്നാല്‍ രഞ്ജിനി അപ്പോള്‍ തന്നെ അയാളെ ശാസിക്കുകയാണ് ചെയ്തത്. തന്നോടൊപ്പം കൈപിടിച്ച് ഫോട്ടോയെടുക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ആദ്യമായാണ് തനിക്കിങ്ങനെ ഒരു അനുഭവം. പലപ്പോഴും നാം വിചാരിക്കുന്നത് പോലെയല്ല മനുഷ്യര്‍. ബോള്‍ഡ് ആയി പെരുമാറുന്നവര്‍ എല്ലാം കഠിന ഹൃദയര്‍ ആകണമെന്നില്ല. തീര്‍ച്ചയായും രഞ്ജിനി അസാധാരണയായ ഒരു സ്ത്രീയാണെന്നും ഗൗരി പറഞ്ഞു.
ഗൗരി സാവിത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
She is a Lady with Attitude and Kindness and that's why I adore her. #RanjiniHaridas
എനിക്ക്തോന്നുന്നു ഞാന്‍ ഒട്ടും focused അല്ലാതെ നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമായായിരിക്കും. CIAL Convention Centre-ലെ function ധാരാളം സെലിബ്രെറ്റികളെക്കൊണ്ട് സമ്പന്നമായിരുന്നു. അതില്‍ പലരും എനിക്കിഷ്ട്ടപ്പെട്ടവരായിരുന്നുവെങ്കിലും ആരുടെയും ഒപ്പം ഫോട്ടോ എടുക്കണം എന്നൊന്നും തോന്നിയിരുന്നില്ല. പക്ഷെ ചടങ്ങ് കഴിഞ്ഞു തിരികെ മടങ്ങാന്‍നേരമാണ് ജഡ്ജിംഗ്പാനലിലെ ഒരംഗമായ രഞ്ജിനി ഹരിദാസ് അതുവഴി കടന്നുപോകുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ മുഖംനോക്കാതെ പറയുന്ന, തന്‍റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ധൈര്യവതിയായ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ എനിക്കിഷ്ട്ടമാണ്. ഒരു നിമിഷത്തെ ആവേശത്തില്‍ ഞാന്‍ അവരോടു ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കയും അതെ നിമിഷം അവരോടൊപ്പം അകമ്പടി സേവിച്ചു വന്ന ഒരാള്‍, പേര് പറയുന്നില്ല., (കോമഡി സ്റ്റാറിലെ ഒരു സാന്നിധ്യമായ വ്യെക്തി ) അയാള്‍ എന്നോടു പരുഷമായി പെരുമാറിക്കൊണ്ട് ചെറുതായി പിടിച്ചു തള്ളുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തില്‍ ഞാന്‍ അപമാനിതയായിപ്പോയി എന്നുതന്നെ പറയാം. പക്ഷേ പെട്ടെന്ന് തന്നെ രഞ്ജിനി അയാളെ ശാസിക്കുകയും., എന്നോടു വരൂ നമുക്ക് ഫോട്ടോസ് എടുക്കാം എന്ന് പറയുകയും എന്‍റെ കയ്യില്‍ സ്നേഹപൂര്‍വ്വം പിടിച്ചുകൊണ്ട് അല്‍പ്പനേരം ചിലവിടുകയും ചെയ്തു. ആദ്യമായാണ് എനിക്കിങ്ങനെ ഒരു അനുഭവം. പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത്പോലെയല്ല മനുഷ്യര്‍. ബോള്‍ഡ് ആയി പെരുമാറുന്നവര്‍ എല്ലാം കഠിനഹൃദയര്‍ ആകണമെന്നില്ല. നേരില്‍ കാണുന്നതിനു മുന്‍പ് വരെ രഞ്ജിനി ഹരിദാസിനെ എനിക്കിഷ്ട്ടമായിരുന്നു. പക്ഷേ ഈ ഫോട്ടോ പിറന്ന നിമിഷത്തിനു ശേഷം ഞാന്‍ അവരുടെ ഫാന്‍ ആയി മാറി. തീര്‍ച്ചയായും അവരൊരു അസാധാരണയായ സ്ത്രീ ആണ്. I respect her!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates