Life

നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ 'ചന്ദ്രവിസ്മയം' ഇന്ന്; സമ്പൂര്‍ണ ഗ്രഹണം രാത്രി ഒന്നിന്‌

ബ്ലഡ് മൂണ്‍ പ്രതിഭാസവും ചന്ദ്രഗ്രഹണത്തിന് ഒപ്പം വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടി രക്തചന്ദ്രനാവുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചുവന്നു തുടുത്ത ചന്ദ്രനേയും തകര്‍പ്പന്‍ ആകാശ കാഴ്ചകളും മുന്നില്‍ വെച്ച് നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്. ഒരു മണിക്കൂര്‍ 43 മിനിറ്റ് പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകും. 

ഗ്രഹണത്തിന്റെ ആദ്യ ഘട്ടം 10.45ന് ആരംഭിക്കും. 11.45 മുതല്‍ ഭാഗിക ഗ്രഹണം ദൃശ്യമായി തുടങ്ങും. രാത്രി ഒരു മണിയോടെ സമ്പൂര്‍ണ ഗ്രഹണം കാണാനാവും. ബ്ലഡ് മൂണ്‍ പ്രതിഭാസവും ചന്ദ്രഗ്രഹണത്തിന് ഒപ്പം വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടി രക്തചന്ദ്രനാവുന്നു.

അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്തംബര്‍ ഏഴിനായിരിക്കും. ഈ വര്‍ഷം ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. വലിപ്പം കുറഞ്ഞ പൂര്‍ണ ചന്ദ്രനെയാകും കാണാനാവുക. കാരണം, ഭ്രമണപഥത്തില്‍ ഭൂമിയില്‍ നിന്നും ഏറ്റവും അകലെയുള്ള സ്ഥിതിയിലാണ് ചന്ദ്രനിപ്പോള്‍. 

ഏഷ്യയിലും ആഫ്രിക്കയിലും ഗ്രഹണം പൂര്‍ണമായും ദൃശ്യമാകും. എന്നാല്‍ യൂറോപ്പിലും തെക്കേ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഗ്രഹണം ഭാഗീകമായിരിക്കും. ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണമുണ്ടാകുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. ചന്ദ്രന്‍ സ്വന്തമായി പ്രകാശം പുറപ്പെടുവിക്കുന്നില്ലാത്തത് കൊണ്ട് ചന്ദ്രഗ്രഹണ സമയത്ത് മാരകമായ രശ്മികള്‍ ഒന്നും പുറപ്പെടുന്നില്ല. അതുകൊണ്ട് നഗ്നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം'; സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് കാന്തപുരം

'കളി മറന്ന്' കൊല്ലം സെയ്‌ലേഴ്‌സ്; ഏഴ് വിക്കറ്റ് വിജയവുമായി ട്രിവാൺഡ്രം റോയൽസ്

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

'സിജെപി സ്ഥാപകർ വിശുദ്ധരൊന്നുമല്ല; അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്' : സോനം വാങ്ചുക്

ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ സിറിഞ്ചുകൊണ്ട് കുത്തി; പ്രതികൾ പിടിയിൽ