Life

പതിനെട്ട് മിനിറ്റില്‍ ഒമ്പത് പ്ലേറ്റ് ചോറ്, കൂട്ടിന് മീന്‍ കറിയും രസവും തൈരും; ശാപ്പാടുരാമന്റെ വീഡിയോ വൈറല്‍ 

കേവലം വെറും പതിനെട്ട് മിനിറ്റും ഒമ്പത് സെക്കന്റും കൊണ്ട് ഒമ്പത് പ്ലേറ്റ് ചോറ് മീന്‍ കറിയും രസവും തൈരും കൂട്ടി കാലിയാക്കിയിരിക്കുകയാണ് ഇദ്ദേഹം

Author : സമകാലിക മലയാളം ഡെസ്ക്

സ്വാദിഷ്ടമായ ഭക്ഷണത്തെകുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ വായില്‍ വെളളമൂറും. എന്നാല്‍ ഒരു പരിധിയില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒരു സാധാരണക്കാരന് ചിന്തിക്കുന്നതിലും അപ്പുറമാണ്. ഇവിടെ ചെന്നൈ സ്വദേശിയുടെ ഭക്ഷണപ്രിയം കണ്ടു കണ്ണ് തളളിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഒറ്റ ഇരിപ്പില്‍ മീന്‍ കറിയും കൂട്ടി കൂട്ടി ഒന്‍പത് പ്ലേറ്റ് ചോറ് തിന്നാണ് അദ്ദേഹം വിസ്മയം തീര്‍ത്തത്.  സോഷ്യല്‍ ലോകത്ത് ഫുഡ് ഈറ്റ് ചലഞ്ചു കൊണ്ട് തരംഗം സൃഷ്ടിക്കുകയാണ് ഈ തമിഴ്‌നാട്ടുകാരന്‍.

കേവലം വെറും പതിനെട്ട് മിനിറ്റും ഒമ്പത് സെക്കന്റും കൊണ്ട് ഒമ്പത് പ്ലേറ്റ് ചോറ് മീന്‍ കറിയും രസവും തൈരും കൂട്ടി കാലിയാക്കിയിരിക്കുകയാണ് ഇദ്ദേഹം. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന ഇദ്ദേഹത്തിന്റെ ഭക്ഷണ വിഡിയോകളെല്ലാം ഏറെ ശ്രദ്ധേനേടി കഴിഞ്ഞു.

അരമണിക്കൂര്‍ കൊണ്ട് മൂന്ന് ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുക, എട്ടു മിനിറ്റില്‍ അഞ്ചു കിലോഗ്രാം മട്ടന്‍ ബിരിയാണി, ഏഴു മിനിറ്റു കൊണ്ട് 200 ചക്കച്ചുളകള്‍ എന്നിങ്ങനെ പോകുന്നു ചെന്നൈ സ്വദേശിയുടെ ടാസ്‌ക്കുകള്‍. മുന്‍പ് 50 നാടന്‍ കോഴിമുട്ടകള്‍ പാതി വേവിച്ച മത്സരത്തില്‍ മൂന്ന് മിനിറ്റ് 17 സെക്കന്റില്‍ മകനെ തോല്‍പിച്ചിരുന്നു ഇദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി