Life

ഫേസ്ബുക്കില്‍ മോശം കമന്റ്, പ്രവാസി വനിതയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് കോടതി

ചിത്രം മര്യാദകള്‍ പാലിക്കുന്നതല്ലെന്നും, പിന്‍വലിക്കണം എന്നും പ്രതി ആദ്യം ഈ യുവതിയോട് ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഫുജൈറ: ഫേസ്ബുക്കില്‍ മോശം കമന്റ് ഇട്ട പ്രവാസി വനിതയ്ക്ക് ജയില്‍ ശിക്ഷ. ഫേസ്ബുക്കില്‍ തന്റെ ഫോട്ടോയ്ക്ക് മോശം കമന്റ് ഇട്ടെന്ന പരാതിയുമായി ഒരു സ്ത്രീ ഫുജൈറ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം. വിചാരണയ്ക്ക് ശേഷം യുവതിക്ക് മൂന്ന് മാസമാണ് കോടതി ശിക്ഷ വിധിച്ചത്. 

പരാതിക്കാരി പോസ്റ്റ് ചെയ്ത ഫോട്ടോ ഇഷ്ടപെടാതിരുന്നതിനെ തുടര്‍ന്നാണ് മോശം കമന്റ് ഇട്ടത് എന്നാണ് പ്രതിയായ പ്രവാസി വനിതയുടെ വാദം. ചിത്രം മര്യാദകള്‍ പാലിക്കുന്നതല്ലെന്നും, പിന്‍വലിക്കണം എന്നും പ്രതി ആദ്യം ഈ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പരാതിക്കാരി തയ്യാറാവാതിരുന്നതോടെ അവരുടെ ഫോട്ടോയ്ക്കടിയില്‍ വന്ന പ്രവാസി വനിത മോശം രീതിയില്‍ കമന്റ് ഇടുകയായിരുന്നു. 

തന്നെ അപമാനിക്കുന്നു എന്ന് കാണിച്ചാണ് ഇവര്‍ ഫുജൈറ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് പ്രോസിക്യൂഷന് കൈമാറി. കോടതിയില്‍ യുവതി കുറ്റം സമ്മതിച്ചു. അവരുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ടപ്പോള്‍ അത്രത്തോളം അസ്വസ്ഥമായെന്നും, അവരുടെ മാതാപിതാക്കളെ പരിചയമുള്ളതിനാല്‍ അവര്‍ക്കും ഇത് ഇഷ്ടപ്പെടില്ലെന്ന് അറിയാവുന്നതിനാലാണ് അങ്ങനെ പ്രതികരിച്ചത് എന്നാണ് പ്രതിയുടെ വാദം. 

തന്റെ അവകാശങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്നും, എത്ര മുതിര്‍ന്ന വ്യക്തിയാണെങ്കിലും തന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട കാര്യം പ്രതിക്കില്ലായിരുന്നു എന്നെുമാണ് പരാതിക്കാരിയുടെ വാദം. പ്രതിയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം