Life

ബ്രഷും സോപ്പും ഉപയോഗിച്ച് തുണി കഴുകുന്ന ചിമ്പാന്‍സി; 'ഇങ്ങനെയൊന്നിനെ കിട്ടിയാന്‍ കൊള്ളാമായിരുന്നു!'; വിഡിയോ

തന്റെ കൂടിനുള്ളില്‍ ഇരുന്ന് സോപ്പും ബ്രഷും ഉപയോഗിച്ച് ഒരു വെള്ളഷര്‍ട്ട് കഴുകുകയാണ് ചിമ്പാന്‍സി

Author : സമകാലിക മലയാളം ഡെസ്ക്

നുഷ്യരെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരിക്കും മൃഗങ്ങള്‍ പലകാര്യങ്ങളും ചെയ്യുന്നത്. നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങള്‍ വരെ ചെയ്ത് അവര്‍ നമ്മുടെ കണ്ണുതള്ളിക്കുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ചിമ്പാന്‍സിയുടെ തുണി തിരുമ്മലാണ്. തന്റെ കൂടിനുള്ളില്‍ ഇരുന്ന് സോപ്പും ബ്രഷും ഉപയോഗിച്ച് ഒരു വെള്ളഷര്‍ട്ട് കഴുകുകയാണ് ചിമ്പാന്‍സി. ചൈനയിലെ ഒരു മൃഗശാലയിലാണ് സംഭവം. 

ലെഹെ ലെഡു തീം പാര്‍ക്കിലെ 18 വയസുകാരനായ യുഹുയാണ് തുണി കഴുകി സോഷ്യല്‍ മീഡിയ താരമായിരിക്കുന്നത്. യുഹുയെ പരിചരിക്കുന്ന സു ചെയ്യുന്നതുകണ്ടാണ് അവന്‍ തുണികഴുകാന്‍ തുടങ്ങിയത്. എന്നും ചിമ്പാന്‍സിയുടെ മുന്നില്‍വെച്ചാണ് സു വസ്ത്രം കഴുകിയിരുന്നത്. ഇത് എന്നും യുഹുയ് നോക്കിനില്‍ക്കാറുണ്ട്. ഇവനെ പരീക്ഷിക്കുന്നതിന് വേണ്ടി സു ഒരു ഷര്‍ട്ടും സോപ്പും ബ്രഷും കൂട്ടിനുള്ളില്‍ വെക്കുകയായിരുന്നു. 

വസ്ത്രം അലക്കാന്‍ താന്‍ അവനെ പഠിപ്പിച്ചതല്ലെന്നും താന്‍ ചെയ്യുന്നത് അവന്‍ എന്നും നോക്കിനില്‍ക്കുമായിരുന്നു എന്നും സു പറയുന്നു. ഒരു ഷര്‍ട്ട് കിട്ടിയാല്‍ സ്വന്തമായി അവന്‍ കഴുകുമോ എന്ന് അറിയാന്‍ വേണ്ടിയാണ് താന്‍ ഷര്‍ട്ട് കൂട്ടില്‍ വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടിനുള്ളില്‍ ബെയ്‌സനിലിട്ട് സോപ്പും തേച്ച് ഷര്‍ട്ട് കഴുകുന്ന ചിമ്പാന്‍സിയെയാണ് വിഡിയോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍