Life

മദ്യലഹരിയില്‍ യുവാക്കള്‍ മരണത്തിലേക്കു ചാടി; സുഹൃത്തുക്കള്‍ വീഡിയോയിലാക്കി (വീഡിയോ)

കൈവരിക്ക് മുകളിലിരുന്നും ചാടിയും അവര്‍ കാണിക്കുന്ന പ്രകടനങ്ങള്‍ക്ക് പിറകില്‍ നിന്ന് സുഹൃത്തുക്കള്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും പ്രോത്സാഹനം നല്‍കുന്നുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മദ്യലഹരിയില്‍ രണ്ടു യുവാക്കള്‍ കൊക്കയിലേക്ക് ചാടുന്ന വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. താഴേക്ക് ചാടിയ യുവാക്കള്‍ക്ക് എന്ത് സംഭവിച്ചെന്നോ, ഇത് എവിടെ നടന്ന സംഭവമാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. 

എന്നാലിപ്പോള്‍, മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ അമ്പോലി പര്‍വത നിരകളിലാണ് അപകടം നടന്നതെന്നാണ് വാര്‍ത്ത വരുന്നത്. താഴേക്ക് ചാടിയ രണ്ട് യുവാക്കളും മരിച്ചു. രണ്ടായിരം അടി താഴ്ചയിലേക്കായിരുന്നു യുവാക്കള്‍ വീണത്.

മരിച്ച യുവാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വീഡിയോ പിടിച്ചതും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഇമ്രാന്‍ ഗരാദി(26), പ്രതാപ് റാത്തോഡ്(21) എന്നിവരാണ് മരിച്ചത്. കവാലെ സാദ് പോയിന്റ് എന്ന സ്ഥലത്ത് നിന്നാണ് യുവാക്കള്‍ താഴേക്ക് ചാടിയത്. 

ഖോല്‍ഹാപൂരിലെ കോഴി ഫാമില്‍ ജോലി ചെയ്യുന്ന ഏഴ് അംഗ സംഘമാണ് ഇവിടേക്ക് വിനോദയാത്രയ്ക്കായി എത്തിയത്. സുഹൃത്തുക്കള്‍ തിരിച്ചുപോകാന്‍ തയ്യാറായി നിന്നെങ്കിലും, ഇമ്രാനും, പ്രതാപും അവിടെ കെട്ടിയിരിക്കുന്ന കൈവരിക്കു സമീപം തന്നെ നിന്നു. കൈവരിക്ക് മുകളിലിരുന്നും ചാടിയും അവര്‍
കാണിക്കുന്ന പ്രകടനങ്ങള്‍ക്ക് പിറകില്‍ നിന്ന് സുഹൃത്തുക്കള്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും പ്രോത്സാഹനം നല്‍കുന്നുമുണ്ട്. 

കൈവരി കടന്ന് അപ്പുറം ചാടിയ രണ്ട് യുവാക്കളും ഒടുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. യുവാക്കളുടെ സുഹൃത്തുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി ഇവരെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിന് പിറ്റേ ദിവസം വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. 

ട്രെക്കിങ് ഗ്രൂപ്പുകളും, ഹില്‍ റൈഡേഴ്‌സുമെല്ലാം അടങ്ങുന്ന സംഘം നടത്തിയ തെരച്ചിലില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT