Life

മനസമാധാനത്തോടെ ഇര വിഴുങ്ങാനും സമ്മതിക്കില്ല!; വണ്ട് ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ (വീഡിയോ)

ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഒരു ജീവനക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  ഒരു പാമ്പിനെ മറ്റൊരു പാമ്പ് വിഴുങ്ങുന്ന ദൃശ്യങ്ങള്‍ നിരവധി തവണ കണ്ടിട്ടുണ്ട്. പലപ്പോഴും പാമ്പിനെ വിഴുങ്ങുന്ന കാഴ്ചകള്‍ വലിയ കൗതുകം ജനിപ്പിക്കാറുണ്ട്. ഏറെ സമയം ചെലവഴിച്ചാണ് പാമ്പിനെ വിഴുങ്ങുന്നത്.എന്നാല്‍ അത്തരത്തില്‍ മറ്റൊരു പാമ്പിനെ വിഴുങ്ങാനുളള ശ്രമത്തിനിടെ, ഒരു വണ്ട് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഫ്‌ളോറിഡയിലാണ് സംഭവം. ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഒരു ജീവനക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വളയം പോലെ തൊലിപ്പുറത്ത് വിവിധ വര്‍ണ്ണങ്ങളാല്‍ കാണപ്പെടുന്ന വളവളപ്പന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് ചേര പാമ്പിനെ വിഴുങ്ങാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ഒരു കുറ്റിച്ചെടിക്ക് മുകളില്‍ തൂങ്ങികിടക്കുകയാണ് ചത്തനിലയിലുളള ചേര പാമ്പ്. ഇതിനെ വിഴുങ്ങാന്‍ ശ്രമിക്കുകയാണ് കോറല്‍ സ്‌നേക്ക് എന്നറിയപ്പെടുന്ന വളവളപ്പന്‍ പാമ്പ്. അതിനിടെ ഒരു വണ്ട് ശല്യം ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

ചേര പാമ്പിന്റെ മുകളില്‍ മൂളിപ്പറന്ന് നടക്കുകയായിരുന്നു വണ്ട്. അതിനിടെയാണ് വളവളപ്പന്‍ പാമ്പ് ഇരയെ വിഴുങ്ങാന്‍ എത്തിയത്. ഇതില്‍ 'രോഷാകുലനായ' വണ്ട്  കോറല്‍ സ്‌നേക്കിനെ ശല്യം ചെയ്യുന്നതാണ് വീഡിയോയുടെ അവസാനഭാഗത്ത് ഉളളത്. പാമ്പ് കിടന്ന് പുളയുന്ന ഭാഗത്തോടെയാണ് വീഡീയോ അവസാനിക്കുന്നത്.പാമ്പിനെ ഓടിച്ചുവിടാന്‍ വണ്ട് ഇതിനെ കുത്തിയിരിക്കാമെന്നാണ് നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ