Life

മാനത്ത് വിരുന്നൊരുക്കി ചന്ദ്രഗ്രഹണം, രക്തചന്ദ്രന്‍ നിറഞ്ഞു നിന്നത് 104 മിനിറ്റ്‌

104 മിനിറ്റ് രക്തചന്ദ്രന്‍ ആകാശത്ത് നിറഞ്ഞു നിന്ന് റെക്കോര്‍ഡ് ഇടുകയും ചെയ്തു. കാരണം ഗ്രഹണപൂര്‍ണതകള്‍ അധികവും 100 മിനിറ്റില്‍ താഴെയായിരുന്നു ഇതുവരെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാഴ്ചകളുടെ വിരുന്നൊരുക്കി നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ദൃശ്യമായി. കേരളത്തില്‍ രാത്രി 11.52ന് ആരംഭിച്ച ഗ്രഹണം പുലര്‍ച്ചെ 3.49 വരെ നീണ്ടു. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബ്ലഡ്മൂണ്‍ പ്രതിഭാസമാണ് ദൃശ്യമായത്. 104 മിനിറ്റ് രക്തചന്ദ്രന്‍ ആകാശത്ത് നിറഞ്ഞു നിന്ന് റെക്കോര്‍ഡ് ഇടുകയും ചെയ്തു. കാരണം ഗ്രഹണപൂര്‍ണതകള്‍ അധികവും 100 മിനിറ്റില്‍ താഴെയായിരുന്നു ഇതുവരെ. 

ഭ്രമണപഥത്തില്‍ ഭൂമിയില്‍ നിന്നും ദൂരെയുള്ള സ്ഥാനത്താണ് ചന്ദ്രന്‍ ഇപ്പോള്‍ എന്നതിനാല്‍ മിനിമൂണ്‍ ഗ്രഹണമാണ് ദൃശ്യമായത്. എന്നാല്‍ ഈ വര്‍ഷം ആദ്യം സൂപ്പര്‍ മൂണ്‍ ഗ്രഹണം എത്തിയപ്പോള്‍ ചന്ദ്രന്‍ താരതമ്യേന വലുതായിരുന്നു. 

2025 സെപ്തംബറിനായിരിക്കും അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം. ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണമുണ്ടാകുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം.

ചന്ദ്രന്‍ സ്വന്തമായി പ്രകാശം പുറപ്പെടുവിക്കുന്നില്ലാത്തത് കൊണ്ട് ചന്ദ്രഗ്രഹണ സമയത്ത് മാരകമായ രശ്മികള്‍ ഒന്നും പുറപ്പെടുന്നില്ല. അതുകൊണ്ട് നഗ്‌നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കേരളത്തിൽ വയോജനങ്ങൾക്കായി വാക്സിനേഷൻ, ലോകാരോഗ്യ സംഘടനയും സംസ്ഥാന സർക്കാരും ധാരണയിലെത്തി

കണ്ണൂരില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

'കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല'; യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ ജയൻ

അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

SCROLL FOR NEXT