Life

യുവാവിന്റെ ചെവിയില്‍ പാറ്റയും ജീവനുള്ള പത്തോളം കുഞ്ഞുങ്ങളും; ഡോക്ടര്‍മാര്‍ക്ക് വരെ ഞെട്ടല്‍

ഹ്യുഷു പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയത്.

സമകാലിക മലയാളം ഡെസ്ക്

ഹിക്കാനാവാത്ത ചെവി വേദനയുംം അസ്വസ്ഥതയും കാരണം പൊറുതിമുട്ടിയപ്പോഴാണ് യുവാവ് വീട്ടുകാരോട് തന്റെ ചെവി പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ ചെവിക്കുള്ളില്‍ എന്തോ അനങ്ങുന്നതായി കണ്ട വീട്ടുകാര്‍ 24കാരനായ യുവാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു.

എന്നാല്‍ വിദഗ്ധ പരിശോധനയില്‍ യുവാവിന്റെ  ചെവിക്കുള്ളില്‍ കണ്ടെത്തിയത് ജീവനുള്ള പാറ്റയെയും പത്തിലേറെ കുഞ്ഞുങ്ങളെയുമാണ്. ഇത് കണ്ട് ഡോക്ടര്‍മാര്‍ വരെ ഞെട്ടിയിരിക്കുകയാണ്. ചൈനയിലാണ് അപൂര്‍വ്വമായ സംഭവം നടന്നത്. 

ഹ്യുഷു പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയത്. ചെവിക്കുള്ളില്‍ എന്തോ ജീവനുള്ള വസ്തു ഇഴയുന്നുണ്ടെന്നും അനങ്ങുന്നതായി തോന്നുന്നെന്നും ഇത് മൂലം തനിക്ക് അസ്വസ്ഥതയും ശക്തമായ വേദനയും ഉണ്ടെന്നും യുവാവ് ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ചെവിയില്‍ നിന്ന് പാറ്റയെയും പത്തില്‍ കൂടുതല്‍ ജീവനുള്ള കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

പാറ്റകള്‍ ചെവിക്കകത്ത് ഇഴഞ്ഞു നടക്കുകയായിരുന്നെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞതായി ഒരു അന്തര്‍ദേശീയ മാധ്യമത്തെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാറ്റകളെ നീക്കം ചെയ്ത ശേഷം ഡോക്ടര്‍ യുവാവിന് ചെവിയില്‍ പുരട്ടാന്‍ മരുന്ന് നല്‍കി. കഴിച്ച ശേഷം ബാക്കി വന്ന ഭക്ഷണം കിടക്കയുടെ സമീപം സൂക്ഷിക്കുന്ന സ്വഭാവമുള്ളയാളാണ് യുവാവ്. ഭക്ഷണത്തിന്റെ മണം പിടിച്ചെത്തിയ പാറ്റകള്‍ യുവാവിന്റെ ചെവിയില്‍ കയറിക്കൂടിയതാകാം എന്നാണ് നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; 'പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം'; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

74,000 രൂപ മുതൽ 1,17,500 രൂപ വരെ ശമ്പളം, പവർഗ്രിഡ് കോർപ്പറേഷനിൽ 660 നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം; ഐടിഐ,ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം

വയനാട് പുനരധിവാസം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

SCROLL FOR NEXT