Life

വിവാഹം ക്ഷണിക്കാൻ എത്തുന്നത് യക്ഷി, സസ്പെന്‍സ് ഒളിപ്പിച്ച് ഒരു സേവ് ദി ഡേറ്റ് (വിഡിയോ) 

പൂര്‍ണ്ണമായും മൊബൈലിലാണ് ഈ സേവ് ദി ഡേറ്റിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സേവ് ദി ഡേറ്റ് വിഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ വിവാഹത്തിന്റെ ഏറ്റവും പുതിയ ട്രെൻഡ്. റൊമാൻസും സൗഹൃദവും പ്രണയകഥയും കോമഡിയുമൊക്കെ പറഞ്ഞാണ് പല സേവ് ദി ഡേറ്റുകളും പുറത്തിറക്കുന്നത്. ഒരു സിനിമ കണ്ടിരിക്കുന്നതുപോലെയാണ് ഇവയിൽ പലതും. എന്നാൽ ഇതുവരെ കണ്ടവയിൽ നിന്ന് വ്യത്യസ്തമായി ഒരു ഹൊറർ സേവ് ദ് ഡേറ്റ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഡിസംബർ എട്ടാം തിയതി വിവാഹിതരാകുന്ന അനിൽകുമാർ, ആതിര എന്നിവരുടെ സേവ് ദ് ഡേറ്റാണ് പ്രേതകഥയായി ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സ് ഒളിപ്പിച്ച് വിവാഹം ക്ഷണിക്കാൻ എത്തുന്നത് യക്ഷിയാണ്. ശബ്ദത്തിലും ദൃശ്യങ്ങളിലും ഒരു പ്രേതസിനിമ പോലെ തോന്നിപ്പിക്കുന്നതാണ് വിഡിയോ. ‘എട്ടാം തിയതി മറക്കാതെ വരുമല്ലോ അല്ലേ’ എന്ന ചോദ്യത്തോടെ ഭയപ്പെടുത്തി കല്യാണം വിളിച്ച് മടങ്ങുകയാണ് യക്ഷി. 

പൂര്‍ണ്ണമായും മൊബൈലിലാണ് ഈ സേവ് ദി ഡേറ്റിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. തൊടുപുഴയിലായിരുന്നു ലൊക്കേഷന്‍. ബാലു മോഹന്‍ എന്നയാളുടെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം