പ്രതീകാത്മക ചിത്രം 
Life

വെള്ളം ചേര്‍ത്തപ്പോള്‍ റം പാലായി മാറി: ഇനിയിപ്പോ ഫിറ്റായതുകൊണ്ടാണോ?

ഇന്നലെ കോഴിക്കോട് നടന്ന സംഭവം മദ്യലഹരിയില്‍ ഉണ്ടായതല്ല

Author : സമകാലിക മലയാളം ഡെസ്ക്

മദ്യപിച്ചുകഴിഞ്ഞാല്‍ ചിലര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ക്കുപോലും അറിയില്ല. മദ്യ ലഹരിയില്‍ ഇല്ലാത്ത കാഴ്ചകള്‍ കാണും ഉള്ളതൊന്നും കാണില്ല, അങ്ങനെ പല പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്. എന്നാല്‍ ഇന്നലെ കോഴിക്കോട് നടന്ന സംഭവം മദ്യലഹരിയില്‍ ഉണ്ടായതല്ല, അതിന്റെ പിന്നിലെ യാഥാര്‍ത്ഥ്തയമെന്തെന്നറിയാന്‍ മദ്യപാനികള്‍ ഒന്നടങ്കം ആശങ്കയിലാണ്.

കോഴിക്കോട് കോട്ടൂളി സ്വദേശി റിട്ടയേഡ് ഉദ്യോഗസ്ഥനായ ഒരാള്‍ റം വാങ്ങി വെള്ളം ചേര്‍ത്ത് കഴിക്കാന്‍ നോക്കിയപ്പോഴേക്കും അത് പാലായി മാറി. ഈ കാഴ്ച കണ്ട് അമ്പരന്നത് അദ്ദേഹം മാത്രമല്ല, മുഴുവന്‍ മദ്യപാനികളും കൂടിയാണ്.  

ഇദ്ദേഹം നഗരത്തിലെ ഒരു ബവ്‌റിജസ് കടയില്‍ നിന്നു വാങ്ങിയ റം ആണ് ഗ്ലാസിലെടുത്തു വെള്ളം പകര്‍ന്നപ്പോള്‍ വെള്ള നിറമായി മാറിയത്. വാങ്ങിയ ദിവസം രാത്രി വീട്ടില്‍വച്ചു കഴിച്ചപ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നു.

നിറവ്യത്യാസം അപ്പോള്‍ ശ്രദ്ധിച്ചിരുന്നില്ല. ബാക്കി റം സൂക്ഷിച്ചുവച്ചു പിറ്റേദിവസം രാവിലെ കഴിക്കാനായി അല്‍പം ഗ്ലാസിലെടുത്ത് അതിലേക്കു വെള്ളം പകര്‍ന്നപ്പോഴാണ് നിറം മാറിയത്. ഏതായാലും നിറവ്യത്യാസവും രുചിവ്യത്യാസവും ഉണ്ടായെങ്കിലും ഇന്നലെ വൈകിട്ടുവരെ ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!