Life

സൂത്രത്തില്‍ പെരുമ്പാമ്പിനെ പോക്കറ്റിലാക്കി കടന്ന് കളഞ്ഞു: മോഷ്ടാവിനെ തിരഞ്ഞ് പൊലീസ്

പെറ്റ് സ്‌റ്റോറില്‍നിന്നും പെരുമ്പാമ്പിനെ മോഷ്ടിച്ചു കടന്നുകളഞ്ഞ യുവാവിനെ പൊലീസ് തിരയുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മിഷിഗണ്‍: ഷോപ്പിങ്ങിനിടെ കടയിലെ വസ്തുക്കളെല്ലാം സൂത്രത്തില്‍ കൈക്കലാക്കുന്നത് ചിലര്‍ക്ക് ഒരു രോഗമാണ്. മിക്കപ്പോഴും ഒരു പേനയോ, കര്‍ച്ചീഫോ, ബിസ്‌ക്കറ്റോ ഒക്കെ ആയിരിക്കും മോഷണവസ്തു. എന്നാല്‍ മോഷ്ടിക്കുമ്പോള്‍ ഒരു പെരുമ്പാമ്പിനെ തന്നെ മോഷ്ടിച്ചാലോ, എന്നിട്ടതിനെ പോക്കറ്റിലുമിട്ട് കടന്ന് കളഞ്ഞാല്‍ എങ്ങനെയിരിക്കും? 

യുഎസിലെ മിഷിഗണിലാണ് അപൂര്‍വ്വമായ സംഭവം അരങ്ങേറിയത്. പെറ്റ് സ്‌റ്റോറില്‍നിന്നും പെരുമ്പാമ്പിനെ മോഷ്ടിച്ചു കടന്നുകളഞ്ഞ യുവാവിനെ പൊലീസ് തിരയുകയാണ്. പെറ്റ് സ്‌റ്റോറില്‍ എത്തിയ യുവാവ് പെരുമ്പാമ്പിനെ പോക്കറ്റിലാക്കി കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തായത് തന്നെ. അത്രയ്ക്ക് വൈദഗ്ധ്യമായിരുന്നു.

യുവാവ് പെരുമ്പാമ്പിനെ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റോക്‌വുഡ് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് അവരുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സംഭവം നടന്ന് അഞ്ചു ദിവസത്തിനുശേഷമാണ് സ്‌റ്റോറിലെ ജീവനക്കാര്‍ക്ക് പെരുമ്പാമ്പിനെ കാണാനില്ലെന്ന് മനസിലായതെന്ന് റോക്‌വുഡ് പൊലീസ് ചീഫ് റാന്‍ഡി ക്രൗസ് പറഞ്ഞു. സ്‌റ്റോറില്‍ എവിടെയെങ്കിലും വച്ചാവും പെരുമ്പാമ്പ് കാണാതായതെന്നാണ് ജീവനക്കാര്‍ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

'ഐ ലവ് മൈ പെറ്റ്‌സ്' സ്‌റ്റോറില്‍ എലിയെ വാങ്ങാന്‍ എത്തിയതായിരുന്നു യുവാവ്. ഇതിനായി ആറു ഡോളര്‍ നല്‍കിയതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഷണം നടത്തുന്നതിനുമുന്‍പ് യുവാവ് പാമ്പുകളെ കുറിച്ച് തിരക്കിയതായി സ്‌റ്റോറിലെ ജീവനക്കാരി എമിലി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മോഷണം പോയ പെരുമ്പാമ്പിന്റെ ചിത്രം എമിലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌റ്റോറിലേക്ക് പെരുമ്പാമ്പിനെ കൊണ്ടുവന്ന അതേദിവസം തന്നെയാണ് മോഷണം പോയതെന്നും മോഷണം നടത്തിയ യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ റോക്‌വുഡ് പൊലീസ് ഡിപ്പാര്‍ട്‌മെന്റില്‍ അറിയിക്കണമെന്നും എമിലി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം