Life

സ്‌നേഹചുംബനത്തിന് ദാ ഇത്രയും ശക്തിയുണ്ട്, വൈറലായി വീഡിയോ

എത്ര നിരാശരായിരുന്നാലും പ്രോത്സാഹനം നല്‍കുന്ന ഒരു വാക്കിനും ചേര്‍ത്ത് പിടിക്കലിനും ജീവിതം തന്നെ മാറ്റിമറിക്കാന്‍ കഴിയുമെന്നും പുഞ്ചിരിയോടെ പ്രതിസന്ധികളെ നേരിടാന്‍ കരുത്ത് നല്‍കുമെന്നുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

സ്‌നേഹപൂര്‍വ്വമായ ഒരു ആലിംഗനത്തിന് നിങ്ങളിലെന്ത് മാറ്റമുണ്ടാക്കാനാവും എന്ന് കാണിച്ചു തരികയാണ് ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ കുഞ്ഞന്‍ വീഡിയോ. 

ബാസ്‌കറ്റില്‍ ബോളിടാന്‍ ശ്രമിക്കുന്ന അനിയത്തിയെ പ്രോത്സാഹിപ്പിക്കുന്ന 'കുഞ്ഞിച്ചേട്ടന്റെ' വീഡിയോയാണിത്. നീളം കുറവായതിനാല്‍ അനിയത്തി ഇടുന്ന ബോളുകളെല്ലാം ബോക്‌സില്‍ തട്ടി പുറത്തേക്ക് പോകുന്നു. ഇതില്‍ നിരാശയായി കരയുന്ന അനിയത്തിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ച ശേഷം , നീ മിടുക്കിയാണ്, സ്‌ട്രോങാണ് ഒന്നൂടെ ശ്രമിക്കൂവെന്ന് പറയുകയാണ് മൂത്ത കുട്ടി. വീണ്ടും ബാസ്‌കറ്റിലിടാന്‍ ശ്രമിക്കുന്ന അനിയത്തിയെ എടുത്ത് ഉയര്‍ത്തി സഹായിക്കാനും 'ബിഗ് ബ്രദര്‍' മടിക്കുന്നില്ല. 

'ബ്രദര്‍ ഓഫ് ദ ഇയര്‍' എന്നാണ് ട്വിറ്ററേനിയന്‍സ് ഈ കുഞ്ഞിപ്പയ്യനെ വിശേഷിപ്പിക്കുന്നത്. എത്ര നിരാശരായിരുന്നാലും പ്രോത്സാഹനം നല്‍കുന്ന ഒരു വാക്കിനും ചേര്‍ത്ത് പിടിക്കലിനും ജീവിതം തന്നെ മാറ്റിമറിക്കാന്‍ കഴിയുമെന്നും പുഞ്ചിരിയോടെ പ്രതിസന്ധികളെ നേരിടാന്‍ കരുത്ത് നല്‍കുമെന്നുമാണ് വീഡിയോ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; സെക്രട്ടറി പിടിയില്‍

'ഫെല്ലോഷിപ്പ് കിട്ടിയത് ജാതിയുടെ പേരില്‍'; ജാതി വിവേചനം നേരിട്ടെന്ന് മലയാളം സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി

'ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ', വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഇടക്കാലത്തേയ്ക്ക് നിയമിക്കാമെന്ന് ഹൈക്കോടതി, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

പ്ലസ് വണ്‍ പ്രവേശനം: 120 അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, 7200 വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം