Life

സ്വസ്ഥമായി ജീവിക്കാന്‍ കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും നല്ല നഗരം ഇതാണ്....

സാമൂഹ്യ-രാഷ്ട്രീയ സ്ഥിരത, കുറ്റകൃത്യങ്ങള്‍, വിദ്യാഭ്യാസം,ആരോഗ്യരംഗം എന്നിവയാണ് മികച്ച നഗരത്തെ കണ്ടെത്താന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്ത് സ്വസ്ഥമായും എല്ലാ സൗകര്യങ്ങളോടെയും ജീവിക്കാന്‍ കൊള്ളാവുന്ന നഗരങ്ങളുടെ പട്ടികയില്‍ വിയന്ന ഒന്നാമതെത്തി. ഇതാദ്യമായാണ് വിയന്ന പട്ടികയില്‍ ഒന്നാമതെത്തുന്നത്. എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍.  ഇതോടെ പട്ടികയില്‍ ഇടം നേടുന്ന ആദ്യ യൂറോപ്യന്‍ നഗരമായും വിയന്ന മാറി.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വലിയ കുറവുണ്ടായതോടെയാണ് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന, ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണിനെ മറികടന്നത്. തുടര്‍ച്ചയായ ഏഴ് വര്‍ഷവും ഒന്നാം സ്ഥാനത്ത് മെല്‍ബണ്‍ ആയിരുന്നു. ഇക്കുറി മെല്‍ബണിലുണ്ടായ ഭീകരാക്രമണമാണ് റാങ്ക് കുറച്ചത്.

ജീവിത നിലവാരത്തിന്റെ കാര്യത്തിലും ലോകനഗരങ്ങളില്‍ മുന്നിലാണ് വിയന്ന.140 നഗരങ്ങളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് മികച്ച നഗരത്തെ തിരഞ്ഞെടുത്തത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വിയന്നയും മെല്‍ബണും മുഴുവന്‍ പോയിന്റുകളും നേടിയിരുന്നു. പരിസ്ഥിതി-സാംസ്‌കാരിക മേഖലകളില്‍ മെല്‍ബണ്‍ മികച്ച സ്‌കോര്‍ നേടിയെങ്കിലും ഭീകരാക്രമണം മെല്‍ബണിന്റെ ഒന്നാം സ്ഥാനം നഷ്ടമാക്കുകയായിരുന്നു.  ഒസാക്ക,കാല്‍ഗാരി, സിഡ്‌നി എന്നിവയാണ് ആദ്യ അഞ്ചില്‍ ഉള്ള മറ്റ് നഗരങ്ങള്‍. വാന്‍കൂവര്‍, ടോക്യോ, ടൊറന്റോ, കോപന്‍ഹേഗന്‍, അഡ്‌ലെയ്ഡ് എന്നീ നഗരങ്ങള്‍ കൂടിയാകുമ്പോള്‍ ആദ്യ പത്ത് പൂര്‍ണമാകും.

ജീവിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത നഗരം ദമാസ്‌കസാണ്.ധാക്ക, ലഗോസ്, നൈജീരിയ എന്നിവയാണ് പട്ടികയില്‍ അവസാനമുള്ള മറ്റ് നഗരങ്ങള്‍. ബാഗ്ദാദ് , കാബൂള്‍ തുടങ്ങിയ പ്രശ്‌നബാധിത നഗരങ്ങളെ സര്‍വ്വേയിലേക്ക് പരിഗണിച്ചിരുന്നില്ല.  സാമൂഹ്യ-രാഷ്ട്രീയ സ്ഥിരത, കുറ്റകൃത്യങ്ങള്‍, വിദ്യാഭ്യാസം,ആരോഗ്യരംഗം എന്നിവയാണ് മികച്ച നഗരത്തെ കണ്ടെത്താന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഎസ് മന്ത്രിസഭയിലെ അംഗം; കമ്യൂണിസ്റ്റ് നേതാവിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ ബിജെപി; 'ലക്ഷ്യം ദളിത് വോട്ട് ഉറപ്പിക്കല്‍'

ഫോം വീണ്ടെടുത്താൽ ടീമിൽ നിൽക്കാം; ലാബുഷെയ്ന് വീണ്ടും അവസരം; ഓസ്ട്രേലിയ ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചു

ഇനി 'റോബോട്ട് പൊലീസ്' ഇറങ്ങും; പൊലീസിന്റെ പണി ചെയ്യാന്‍ എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്

'ഇതുപോലൊരു കഥ വേറാരും ചിന്തിച്ചിട്ടില്ലെന്ന് അഹങ്കരിച്ചു'; 'ഐ ആം ഗെയിം' ആ ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ?; നഹാസ് പറയുന്നു

പ്രധാനമന്ത്രിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ