ഡല്‍ഹിയിലെ ബിജെപി വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍  പിടിഐ
LIVE

Delhi Assembly Election Result 2025 live; താമരക്കാറ്റില്‍ കടപുഴകി വന്‍മരങ്ങള്‍, കെജരിവാളും സിസോദിയയും തോറ്റു; 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ബിജെപി ഭരണം

ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല.

സമകാലിക മലയാളം ഡെസ്ക്

1.56 കോടി വോട്ടര്‍മാര്‍

ഒറ്റഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ 1.56 കോടി വോട്ടര്‍മാര്‍, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടര്‍മാരില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.

കനത്ത സുരക്ഷ

19 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഉളളത്. 10,000 പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ത്രിതല സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 2 കമ്പനി അര്‍ധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. രണ്ട് മെറ്റല്‍ ഫ്രെയിം ഡിറ്റക്ടറുകള്‍, ഹാന്‍ഡ്-ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍, എക്‌സ്-റേ മെഷീനുകള്‍ എന്നിവയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കും.

പോളിങ് 60.54%

60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 1.56 കോടി വോട്ടർമാർ, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാർഥികൾക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.

വോട്ടെണ്ണല്‍ തുടങ്ങി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ഡല്‍ഹിയില്‍ ആം ആദ്മി ഭരണം നിലനിര്‍ത്തുമെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഇത്തവണ ഡല്‍ഹിയില്‍ അഴിമതി സര്‍ക്കാരിന്‍റെ അന്ത്യമുണ്ടാകുമെന്ന് ബിജെപി

തുടക്കം ഇഞ്ചോടിഞ്ച്

പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപിയും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാട്ടം. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

എഎപി നേതാവ് അരവിന്ദ് കെജരിവാള്‍, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവര്‍ പിന്നില്‍

'ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്'. മൂന്നാമതും എഎപി അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി അതിഷി

കോണ്‍ഗ്രസ് ഒരിടത്ത് മാത്രം

ബിജെപി 34 ഇടത്തും ആം ആദ്മി പാര്‍ട്ടി 34 ഇടത്തും കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നു. ബുരാരിയില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്

വിജയം ഉറപ്പെന്ന് ബിജെപി സ്ഥാനാര്‍ഥി

കൈലാഷ് ഗെലോട്ട് മുന്നില്‍

എഎപിയില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ കൈലാഷ് ഗെലോട്ട് മുന്നില്‍

ആം ആദ്മി മുന്നില്‍

തുടക്കത്തില്‍ പിന്നില്‍ നിന്ന ആം ആദ്മി ബിജെപിയ്‌ക്കൊപ്പമെത്തി. 29 സീറ്റില്‍ ആം ആദ്മിയും 28 സീറ്റില്‍ ബിജെപിയുമാണ് മുന്നില്‍

ബിജെപി കുതിപ്പ്

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കുതിപ്പ്. 42 ഇടത്ത് ബിജെപി മുന്നേറുമ്പോള്‍ 24 ഇടത്താണ് ആം ആദ്മി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരിടത്ത് മാത്രം

അന്‍പത് സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി ബിജെപി

ബിജെപിയും ആം ആദ്മിയും നേര്‍ക്കുനേര്‍ പോരാട്ടം. ലീഡ് നിലയില്‍ നേരിയ വ്യത്യാസം മാത്രം. പിടി തരാതെ ഇന്ദ്രപ്രസ്ഥം

ബിജെപി ലീഡ് തിരിച്ചുപിടിച്ചു. 45 ഇടത്ത് മുന്നേറുന്നു. ആം ആദ്മി 25 സീറ്റില്‍ ലീഡ് ചെയ്യുന്നു

ബിജെപിക്ക് 50 സീറ്റില്‍ ലീഡ്, ആം അദ്മി 19ലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് ഒരിടത്ത് മാത്രം

മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍

ആം ആദ്മിയെ തുടച്ചുനീക്കും

എഎപിയെ ഡല്‍ഹിയില്‍ നിന്നു തുടച്ചുനീക്കുമെന്ന് ബിജെപി നേതാവും കല്‍ക്കാജി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ രമേഷ് ബിധുരി.'ജനങ്ങള്‍ ബിജെപിക്ക് വ്യക്തമായ ജനവിധി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹി രാജ്യത്തിനൊപ്പം മുന്നോട്ടുപോകും. എഎപിയെ രാജ്യതലസ്ഥാനത്തുനിന്നു തുടച്ചുനീക്കാനാകുമെന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ പറയുന്നു' ബിധുരി പറഞ്ഞു.

മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ചദേവ പറഞ്ഞു. ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായാണ് ലീഡ് നില. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ വികസനവും അഴിമിത രഹിത ഭരണവും ആഗ്രഹിച്ചതിന്റെ ഭാഗമാണ് ജനവിധി. ജനം വീണ്ടും പ്രധാനമന്ത്രിയായി മോദിയെ അധികാരത്തിലേറ്റിയത് വികസനം ആഗ്രഹിച്ചതുകൊണ്ടാണ്. ഡല്‍ഹിയില്‍ ബിജെപി ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയെ നശിപ്പിച്ചയാൾ നശിപ്പിക്കപ്പെടുമെന്ന് അരവിന്ദ് കേ‌ജ്‌രിവാളിനെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് അൽക്ക ലാംബ. കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിച്ച് മൂന്നാം സ്ഥാനത്താണ് നിലവിൽ അൽക്ക. ബിജെപിയുടെ രമേഷ് ബിധുരിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്

സ്ഥാനാർഥികൾ സംശുദ്ധരായിരിക്കണമെന്നും തന്റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ

ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും

ജങ്പുരയില്‍ എഎപിയുടെ സ്ഥാനാര്‍ഥി മനീഷ് സിസോദിയ തോറ്റു. 636 വോട്ടുകള്‍ക്കാണ് തോറ്റത്. ബിജെപിയുടെ തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് ജയിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഫര്‍ഹാദ് സൂരിയായിരുന്നു.6551 വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയത്, 2020 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി 15,000 ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ്. കോണ്‍ഗ്രസ് നേതാവായ തര്‍വീന്ദര്‍ 2022ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1998 മുതല്‍ 2013 ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു

അതീഷി ജയിച്ചു

അവസാന നിമിഷം വരെ പിന്നിലായിരുന്ന മുഖ്യമന്ത്രി അതീഷി ജയിച്ചു. കല്‍ക്കാജി മണ്ഡലത്തില്‍ 2795 വോട്ടിലാണ് അതീഷിയുടെ ജയം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടക്കത്തില്‍ പിന്നില്‍നിന്ന മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരിയ വോട്ടുകള്‍ക്ക് ലീഡ് പിടിച്ചു. മനീഷ് സിസോദിയയും മുന്നിലാണ്. മുഖ്യമന്ത്രി അതിഷി പിന്നിലാണ്.

എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ്

ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

SCROLL FOR NEXT