Chakkakomban Attacks Anayirangal Ration Shop 
Idukki

12-ാം തവണയും റേഷൻ കട തകർത്ത് 'ചക്കക്കൊമ്പൻ': ശാന്തൻപാറയിൽ ഭീതി പരത്തി കാട്ടാന ആക്രമണം| VIDEO

നയിറങ്കലിൽ കടയുടെ വാതിലും ഭിത്തിയും തകർത്തു; അരിയും ആട്ടയും തിന്നാൻ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ശാന്തൻപാറ : ഇടുക്കി ശാന്തൻപാറ ആനയിറങ്കലിൽ വീണ്ടും ഭീതി പരത്തി 'ചക്കക്കൊമ്പൻ'. പ്രദേശത്തെ റേഷൻ കടയ്ക്ക് നേരെ കാട്ടാന ആക്രമണം നടത്തി. തുടർച്ചയായി പന്ത്രണ്ടാം തവണയാണ് ഈ റേഷൻ കടയ്ക്ക് നേരെ ചക്കക്കൊമ്പന്റെ ആക്രമണമുണ്ടാകുന്നത്. ഇന്ന് പുലർച്ചെ 5.30-ഓടെയാണ് ചക്കക്കൊമ്പൻ വീണ്ടും റേഷൻ കടയ്ക്ക് മുന്നിലെത്തിയത്. കടയുടെ വാതിലും ഭിത്തിയും തകർത്ത ആന, അകത്തു സൂക്ഷിച്ചിരുന്ന അരിയും ആട്ടയും തിന്നാനുള്ള ശ്രമത്തിലായിരുന്നു. പ്രദേശവാസികൾ ഒന്നടങ്കം തടിച്ചുകൂടി ബഹളം വെച്ചതോടെയാണ് ആന പിന്മാറി കാട്ടിലേക്ക് കയറിപ്പോയത്.

രാത്രിയിലെത്തി, പിന്നാലെ പുലർച്ചെയും വീണ്ടും ആക്രമണം

കഴിഞ്ഞ രാത്രി 9.30-ഓടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. അപ്പോൾ നാട്ടുകാർ സംഘടിച്ചാണ് ആനയെ ഓടിച്ചത്. എന്നാൽ അധികം വൈകാതെ പുലർച്ചെയോടെ വീണ്ടുമെത്തി ആന ആക്രമണം നടത്തുകയായിരുന്നു. റേഷൻ കടയ്ക്ക് പുറമേ പ്രദേശത്തെ തൊഴിലാളി ലയത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയ്ക്ക് നേരെയും ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായിട്ടുണ്ട്.

നിരന്തരം കാട്ടാന ശല്യമുണ്ടാകുന്ന ആനയിറങ്കൽ മേഖലയിൽ വനംവകുപ്പിന്റെയോ റാപ്പിഡ് റെസ്പോൺസ് ടീമിന്റെയോ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

ഒരേ റേഷൻ കട 12 തവണ തകർക്കപ്പെട്ടിട്ടും ശാശ്വതമായ ഒരു സുരക്ഷാ സംവിധാനമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ജീവഹാനിക്ക് കാത്തുനിൽക്കാതെ കാട്ടാനശല്യത്തിന് അടിയന്തര ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Panic gripped Shanthanpara in Idukki after the notorious wild elephant named 'Chakkakomban' attacked and damaged a ration shop in Anayirangal for the 12th consecutive time around 5:30 AM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം; അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

CJP Jantar Mantar Protest Live: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി; ഭരണഘടനാ ക്ലബ്ബിൽ ചർച്ച

'ആ 'പരാജയപ്പെട്ട സംവിധായകന്‍' എന്റെ അച്ഛനാണ്, പേര് സിബി മലയില്‍'; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം; ആളപായമില്ല

പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ, ഒരാള്‍ക്ക് വിമാനത്തില്‍ ഓക്‌സിജന്‍ കൊടുത്തു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്