Adimali Munnar Traffic Banned 
Idukki

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിരോധനം നീട്ടി; അടിമാലി-മൂന്നാർ റൂട്ടിൽ യാത്രാവിലക്ക് രണ്ടാഴ്ച കൂടി തുടരും

റോഡ് പൂർണ്ണമായി സുരക്ഷിതമാക്കിയ ശേഷമേ തുറക്കൂ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിൽ രണ്ടാം മൈൽ ഭാഗത്തുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ഗതാഗത നിരോധനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. റോഡിലെ അടിയന്തര സുരക്ഷാ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നതിനാലാണ് വിലക്ക് നീട്ടിയതെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി മണ്ണും കല്ലും നീക്കം ചെയ്യുന്നതിനിടെയാണ് രണ്ടാം മൈലിൽ വൻ പാറ അടർന്നുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടത്. തുടർന്ന് അപകടാവസ്ഥയിലുള്ള പാറകളും മരങ്ങളും വെട്ടിമാറ്റുന്നതിനിടയിൽ വീണ്ടും രൂക്ഷമായ മണ്ണിടിച്ചിലുണ്ടാവുകയും റോഡിന്റെ സംരക്ഷണ ഭിത്തി പൂർണ്ണമായി തകരുകയും ചെയ്യുകയായിരുന്നു.

സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തിയ വിദഗ്ധ സംഘത്തിൻറെ സാങ്കേതിക റിപ്പോർട്ട് പ്രകാരം, അപകടസാധ്യത ഒഴിവാക്കുന്നതിനായി ഇവിടെ 8 മുതൽ 9 മീറ്റർ വരെ ഉയരത്തിലും 10 മുതൽ 30 മീറ്റർ വരെ നീളത്തിലും പുതിയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതുണ്ട്. റോഡിലേക്ക് വീണുകിടക്കുന്ന കൂറ്റൻ പാറകൾ നിയന്ത്രിതമായി പൊട്ടിച്ചു മാറ്റുന്നതുൾപ്പെടെയുള്ള സങ്കീർണ്ണമായ പ്രവൃത്തികൾ പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്ന് ദേശീയപാത അതോറിറ്റി (NHAI) വ്യക്തമാക്കി. റോഡ് പൂർവസ്ഥിതിയിലാക്കി സഞ്ചാരയോഗ്യവും പൂർണ്ണ സുരക്ഷിതവുമാണെന്ന് വിദഗ്ദ്ധ ടെക്നിക്കൽ കമ്മിറ്റി പരിശോധിച്ചു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ഇനി ഗതാഗതം പുനരാരംഭിക്കുകയുള്ളൂ.

നിരോധനം നീട്ടിയ സാഹചര്യത്തിൽ യാത്രക്കാർക്കായി താഴെ പറയുന്ന ബദൽ പാതകൾ ക്രമീകരിച്ചിട്ടുണ്ട്:

  • ​മൂന്നാറിൽനിന്ന് അടിമാലി ഭാഗത്തേക്ക്: രണ്ടാം മൈലിൽനിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി ഇരുട്ടുകാനം എത്തി അടിമാലിയിലേക്ക് പോകാം.

  • ​അടിമാലിയിൽനിന്ന് മൂന്നാർ ഭാഗത്തേക്ക്: ഇരുട്ടുകാനത്തുനിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് പ്രവേശിക്കാം.

  • ​മാങ്കുളം ഭാഗത്തേക്ക് പോകുന്നവർ: ഇരുട്ടുകാനത്തുനിന്ന് കല്ലാർ ജംഗ്ഷനിലെത്തി അവിടെനിന്ന് മാങ്കുളം ഭാഗത്തേക്ക് തിരിഞ്ഞു യാത്ര ചെയ്യേണ്ടതാണ്.

സുരക്ഷാ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ എൻഎച്ച്എഐ പ്രോജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ഥലത്ത് ബാരിക്കേഡുകൾ, അപകട മുന്നറിയിപ്പ് ബോർഡുകൾ, രാത്രികാല സുരക്ഷാ വെളിച്ച സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കുത്തനെ മണ്ണെടുക്കുന്നതിന് പകരം ശാസ്ത്രീയമായ ബെഞ്ച് കട്ടിങ് രീതിയോ ചരിവ് നിലനിർത്തിയുള്ള മണ്ണെടുപ്പോ മാത്രമേ അവലംബിക്കാവൂ എന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

complete ban on vehicular traffic along the Adimali–Munnar stretch of NH 85 (Kochi–Dhanushkodi National Highway) has been extended for another two weeks,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി

മഴ മുന്നറിയിപ്പ്: നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

പാറശാലയില്‍ കെഎസ്ആർടിസി ജീവനക്കാർക്ക് മിന്നലേറ്റു; 5 പേർ ആശുപത്രിയില്‍

മഴ കനക്കുന്നു, മൂന്ന് ജില്ലകളില്‍ നാളെ അവധി, അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍