കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും മനോഹരമായ അധ്യായമാണ് ഇടുക്കി. മൂടൽമഞ്ഞ് പുതച്ച മലനിരകളും, വന്യജീവി സങ്കേതങ്ങളും, ഏഷ്യയിലെ തന്നെ വിസ്മയമായ അണക്കെട്ടുകളും ഇടുക്കിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. പ്രകൃതിസ്‌നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഇടുക്കിയിലെ പ്രധാന കാഴ്ചകൾ ഏതൊക്കെയെന്ന് നോക്കാം.
സമുദ്രനിരപ്പിൽ നിന്ന് 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനാണ്. തേയിലത്തോട്ടങ്ങളാൽ നിറഞ്ഞ മലനിരകളും നീലക്കുറിഞ്ഞി പൂക്കുന്ന പുൽമേടുകളും ഇവിടുത്തെ പ്രത്യേകതയാണ്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് നദികളുടെ സംഗമഭൂമി കൂടിയാണ് ഈ മനോഹര പട്ടണം.
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇത് കുറവൻ, കുറത്തി മലകളെ ബന്ധിപ്പിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പെരിയാർ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ വിസ്മയ നിർമ്മിതിക്ക് 550 അടി ഉയരമുണ്ട്. പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് ഇടുക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്.
ആനക്കൂട്ടങ്ങളെയും അപൂർവ്വ വന്യജീവികളെയും അടുത്തുകാണാൻ കഴിയുന്ന ഇന്ത്യയിലെ മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ് തേക്കടി. പെരിയാർ തടാകത്തിലൂടെയുള്ള ബോട്ട് യാത്രയിൽ കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെയും വിവിധയിനം പക്ഷികളെയും കാണാൻ സാധിക്കും. ട്രെക്കിംഗിനും കാടിനുള്ളിലെ താമസത്തിനും ഇവിടെ സൗകര്യങ്ങളുണ്ട്.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഈ അണക്കെട്ടിലാണ് റിസർവോയറിന്റെ സ്പിൽവേ സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയാൽ സമ്പന്നമായ ഇവിടം ഇടുക്കി ആർച്ച് ഡാമിന് തൊട്ടടുത്താണ്. സമീത്തെ മലനിരകളുടെ മനോഹരമായ കാഴ്ച സന്ദർശകർക്ക് ഇവിടെ നിന്ന് ആസ്വദിക്കാം.
ഇടുക്കി റിസർവോയറിന്റെ മൂന്ന് പ്രധാന അണക്കെട്ടുകളിൽ ഒന്നാണ് കുളമാവ്. ഇവിടെ നിന്നാണ് മൂലമറ്റത്തെ ഭൂഗർഭ പവർ ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന പവർ ടണലുകൾ ആരംഭിക്കുന്നത്. പ്രകൃതിഭംഗി തുളുമ്പുന്ന ഈ പ്രദേശം വിനോദസഞ്ചാരികൾക്ക് ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രധാന ആവാസകേന്ദ്രമാണ് മൂന്നാറിനടുത്തുള്ള ഇരവികുളം നാഷണൽ പാർക്ക്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി ഈ പാർക്കിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികൾ ഈ മലനിരകളെ നീലക്കടലാക്കി മാറ്റാറുണ്ട്.
മൂന്നാറിന് സമീപത്തുള്ള മാട്ടുപ്പെട്ടി ഡാമും അതിനോട് ചേർന്നുള്ള തടാകവും ബോട്ട് സവാരിക്ക് പ്രസിദ്ധമാണ്. ഇവിടുത്തെ ഇൻഡോ-സ്വിസ് ലൈവ് സ്റ്റോക്ക് പ്രോജക്ടും പശു വളർത്തൽ കേന്ദ്രവും സന്ദർശകർക്ക് പുതിയൊരു അനുഭവം നൽകും.
മൂന്നാറിൽ നിന്ന് 32 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ടോപ്പ് സ്റ്റേഷനിൽ നിന്ന് അയൽസംസ്ഥാനമായ തമിഴ്നാടിന്റെ മനോഹരമായ ദൃശ്യങ്ങൾ കാണാൻ സാധിക്കും. സമുദ്രനിരപ്പിൽ നിന്നും 1,700 മീറ്റർ ഉയരത്തിലുള്ള ഇവിടെ നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് വൻ സന്ദർശക തിരക്കാണ് അനുഭവപ്പെടാറുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates