തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു 
Idukki

തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു; പരിക്കേറ്റ രണ്ടു തൊഴിലാളികള്‍ ആശുപത്രിയില്‍

മുതലക്കൊടത്ത് കെട്ടിടം ഇടിഞ്ഞ് വീണ് അപകടം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തൊടുപുഴ: മുതലക്കൊടത്ത് കെട്ടിടം ഇടിഞ്ഞ് വീണ് അപകടം. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയ നാലു തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ മുതലകോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ജീവന് ഭീഷണിയില്ല എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വൃദ്ധരായ പുരോഹിതരെ മാറ്റിപ്പാര്‍പ്പിക്കുന്ന കേന്ദ്രത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിന്റെ കാല പഴക്കം മൂലമാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്

കെട്ടിടത്തിന്റെ സൺഷെയ്ഡിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് താഴേയ്ക് പതിയ്കുകയിരുന്നു മരണപെട്ട അനൂപും ജോയിയും അടക്കം നാല് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്ക് മുകളിലേയ്ക് ആണ് സ്ലാബും കോൺക്രീറ്റ് ബീമുകളും പതിച്ചത്. കോൺക്രീറ്റ് പാളിയുടെ അടിയിൽ കുടുങ്ങി കിടന്നവരെ അര മണിക്കൂറോളം സമയം എടുത്താണ് പുറത്ത് എത്തിച്ചത് .

കോതമംഗലം രൂപതയുടെ കീഴിലുള്ള മുപ്പത് വർഷത്തോളം പഴക്കമുള്ള സാൻജോ ഭവൻ എന്ന കെട്ടിടമാണ് തകർന്നത്. സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു

Two people died after a building collapsed in Thodupuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല; ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കും: ചെയർമാൻ

യുവാക്കളുടെ പണത്തില്‍ താരങ്ങളായവര്‍, അവര്‍ ലാത്തിച്ചാര്‍ജ് നേരിടുമ്പോള്‍ മൗനം പാലിക്കുന്നത് ശരിയല്ല: പാര്‍വതി തിരുവോത്ത്

കോടികള്‍ വാരുന്ന പൈലറ്റുമാര്‍, ശമ്പളത്തില്‍ മുന്നില്‍ ആര് ?

ഇന്ത്യന്‍ എഞ്ചിനീയര്‍ റഷ്യയില്‍ തടങ്കലില്‍; പട്ടാളത്തില്‍ ചേരാന്‍ സമ്മർദ്ദമെന്ന് ഭാര്യ, രക്ഷപ്പെടുത്തണമെന്ന് മോദിയോട് അഭ്യര്‍ഥന

ഡല്‍ഹി അപകടത്തില്‍ മരണം ഏഴായി; കെട്ടിട ഉടമ രാജസ്ഥാനില്‍ പിടിയില്‍