Cherupuzha Tourism Project 
Kannur

ചെറുപുഴയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് കരുത്തേകാൻ എട്ട് കോടി രൂപയുടെ ടൂറിസം പദ്ധതി; തേജസ്വിനി പുഴയോരത്തെ ഭൂമി സർവ്വേ പൂർത്തിയായി

അധികം അറിയപ്പെടാത്തതും പ്രകൃതിരമണീയവുമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമാണ് ചെറുപുഴ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: ചെറുപുഴയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് വലിയ ഉണർവേകുന്ന എട്ട് കോടി രൂപയുടെ ടൂറിസം പദ്ധതി നിർണ്ണായക ഘട്ടത്തിലേക്ക്. തേജസ്വിനി പുഴയുടെ തീരത്ത് നടത്തിയ ഭൂമി സർവ്വേ പൂർത്തിയായതോടെ പദ്ധതി യാഥാർത്ഥ്യമാകുന്നതിനുള്ള നടപടികൾ വേഗത്തിലായി. റഗുലേറ്റർ കം ബ്രിഡ്ജ് മുതൽ പുതിയ ചെറുപുഴ പാലം വരെയുള്ള ഏകദേശം പത്ത് ഏക്കറോളം ഭൂമിയാണ് സർവ്വേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

അധികം അറിയപ്പെടാത്തതും പ്രകൃതിരമണീയവുമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമാണ് ചെറുപുഴ. ഭൂമി സർവ്വേ പൂർത്തിയായതോടെ പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും വലിയ പ്രതീക്ഷയിലാണ്. സർവ്വേ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാനും പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനുമുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ.

ടൂറിസം വികസനത്തിനായി ഇത്രയും വലിയൊരു പദ്ധതി പഞ്ചായത്തിന് ലഭിക്കുന്നത് ഇതാദ്യമാണെന്ന് ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സതീശൻ കാർത്തികപ്പള്ളിൽ പറഞ്ഞു. അനുവദിച്ച എട്ട് കോടി രൂപയിൽ അഞ്ച് കോടി രൂപ പുഴയോരത്ത് സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിനും, ബാക്കി മൂന്ന് കോടി രൂപ ടൂറിസം വികസന പ്രവർത്തനങ്ങൾക്കുമായാണ് വിനിയോഗിക്കുക. ജനങ്ങൾക്ക് ഒത്തുകൂടാനും വിനോദങ്ങളിൽ ഏർപ്പെടാനും കഴിയുന്ന തരത്തിൽ മനോഹരമായ പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. പ്രാദേശിക സമൂഹത്തിന് കൂടി ഗുണകരമാകുന്ന വികസനമായതിനാൽ ജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും, മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ, കാസർകോട് ജില്ലകളുടെ സ്വാഭാവിക അതിർത്തിയായി ഒഴുകുന്ന തേജസ്വിനി പുഴയുടെ മറുകര കാസർകോട് ജില്ലയാണ്. പ്രദേശത്തെ ഫാം ടൂറിസം, കയാക്കിങ്, പാർക്കുകൾ, അധികമാരും എത്തിപ്പെടാത്ത മനോഹര സ്ഥലങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ഒരു സമഗ്ര ടൂറിസം സർക്യൂട്ട് വികസിപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

The ₹8-crore Cherupuzha tourism project in Kannur has taken a significant step forward with the completion of a land survey covering 10 acres along the Tejaswini riverbank, aiming to boost regional tourism through protective river boundaries, parks, kayaking, and a farm tourism circuit within three years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

'സത്യസായിബാബ വിളിച്ചതു കൊണ്ടാണ് പുട്ടപര്‍ത്തിയില്‍ എത്താന്‍ കഴിഞ്ഞത്'; ഭക്തിയെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലെന്ന് മുഖ്യമന്ത്രി

'സമനില' തെറ്റിച്ചു 'ഫൈനല്‍'... ഇന്ത്യ ഇനി 6 ടെസ്റ്റും ജയിക്കണം!

യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

'ജിടിഎ 6 ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ട'; വിമര്‍ശനങ്ങള്‍ ഇരട്ടത്താപ്പ്, ഇനിയും സഹിക്കില്ലെന്ന് പാര്‍വതി