Dileep kavya. 
Kannur

ദിലീപും കാവ്യ മാധവനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

ശ്രീരാജരാജേശ്വരന് പൊന്നിൻകുടവും തൃച്ചംബരത്ത് പാൽപ്പായസവും വഴിപാടായി സമർപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തളിപ്പറമ്പ്: നടൻ ദിലീപും ഭാര്യ കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും കുടുംബാംഗങ്ങളും തളിപ്പറമ്പിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഇരുവരും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയത്. തുടർന്ന് തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങളും സന്ദർശിച്ചാണ് ഇവർ മടങ്ങിയത്.

Dileep

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്‌കാരവും പൊന്നിൻ കുടം വഴിപാടും ഇവർ നടത്തി. തുടർന്ന് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ വെണ്ണ പൊതിഞ്ഞ ധാരയും രുദ്രാഭിഷേകവും നടത്തി. ഇതിനുപുറമേ തൃച്ചംബരത്തപ്പന് പാൽപ്പായസവും മോതിരക്കോഴയും സമർപ്പിക്കുകയും ചെയ്തു. വിശേഷദിവസങ്ങളിൽ ദിലീപും കുടുംബവും തളിപ്പറമ്പിലെ ക്ഷേത്രങ്ങളിൽ ദർശനത്തിനായി എത്താറുണ്ട്.

Actor Dileep, along with his wife Kavya Madhavan, daughter Mahalakshmi, and family members, visited the renowned Thaliparamba Rajarajeshwara Temple and other nearby temples on Monday morning to offer special prayers and rituals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി തത്കാലം വേണ്ട, അടുത്ത രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി; നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു

‘ധുരന്ധർ 2’, ‘പുഷ്പ 2’, ‘എമ്പുരാൻ’ റെക്കോർഡുകൾ തകർത്ത് ‘രാമായണ’; ബുക്ക് മൈ ഷോയിൽ ചരിത്രനേട്ടം

48 മണിക്കൂറിലധികം കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ജീവനക്കാരൻ സസ്പെൻഷനിലായതായി കണക്കാക്കാം: സുപ്രീം കോടതി

'കണ്ടോ, കള്ളങ്ങള്‍ പുറത്തു ചാടുന്നത്'! പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വാര്‍ണര്‍

സ്വർണം മോഷ്ടിക്കാൻ വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയ കേസ്; 24 പവൻ കവർന്ന 18 കാരായ മൂന്നു പേർ പിടിയിൽ