കെ.സുരേഷ് ബാബു 
Kannur

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ ഇരിട്ടിയില്‍ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിന്റെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്ണൂര്‍: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇരിട്ടിക്കടുത്ത് പയഞ്ചേരി വികാസ് നഗറില്‍ സരോവരം നിവാസില്‍ കെ.സുരേഷ് ബാബുവാ( 52 )ണ് മരിച്ചത്. ഇന്ന് രാവിലെ 8.15ന് ഇരിട്ടി - കണ്ണൂര്‍ റൂട്ടില്‍ കാഞ്ഞിരോട് സര്‍വീസ് സഹ.ബാങ്കിന് സമീപത്തായിരുന്നു അപകടം.

കണ്ണൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ ഇരിട്ടിയില്‍ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിന്റെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ സുരേഷ് ബാബുവിനെ ഉടന്‍ കണ്ണൂര്‍ എ കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.

പയഞ്ചേരിയിലെ പരേതരായ കരിന്ത കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും കണിയേരി സരോജിനിയമ്മയുടെയും മകനാണ്. ഭാര്യ: ഷൈനി. മക്കള്‍: വൈദേഹി ( ബിരുദ വിദ്യാര്‍ത്ഥി ), ഹര്‍ഷ വര്‍ദ്ധന്‍ (പ്ലസ് ടു വിദ്യാര്‍ത്ഥി ചാവശ്ശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍), കാര്‍ത്തിക് ദേവനായക് (പത്താം ക്ലാസ് വിദ്യാര്‍ത്ഥി എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി )സഹോദരങ്ങള്‍: ജയപ്രകാശ് (പി ആര്‍ ഡി ഓഫിസ് കണ്ണൂര്‍), പ്രേമരാജന്‍ (കണ്ണൂര്‍ കോര്‍പ്പറേഷന്‍), പ്രസീജ (കണ്ണൂര്‍)

Car and autorickshaw collide; auto driver dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്രത്തിന് കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപം'; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ യുഡിഎഫ് പ്രതിഷേധം

'പരിചയപ്പെട്ട് മൂന്നാം ദിവസം പ്രൊപ്പോസ് ചെയ്തു, 15 ദിവസം കൊണ്ട് ഞങ്ങൾ പ്രണയ കൊടുമുടിയിലെത്തി'; പ്രണയം പറഞ്ഞ് സം​ഗീത് പ്രതാപ്

'മലയാളം എനിക്ക് പൂർണമായും മനസിലാക്കാൻ പറ്റുന്നുണ്ടിപ്പോൾ, പഠിക്കാനുള്ള ശ്രമത്തിലാണ്'; കൊച്ചിയെ ഇളക്കി മറിച്ച് യഷ്

ആപ്പുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും നിയന്ത്രണങ്ങള്‍; പുതിയ സുരക്ഷയൊരുക്കാന്‍ യുഎഇ ബാങ്കുകള്‍

ഇന്ത്യക്കെതിരെ അരങ്ങേറ്റത്തിൽ 62 റൺസ്; 13 തവണ തലയ്ക്ക് പരിക്ക്; 27ാം വയസിൽ ക്രിക്കറ്റ് നിർത്തി മുൻ ഓസീസ് ഓപ്പണർ, സ്കൂളിനെതിരെ കേസ്!