Kannur Town Police have registered a case against the principal and a teacher of the Bharatiya Vidya Bhavan School in Kakkad, പ്രതീകാത്മക ചിത്രം
Kannur

ഓണാഘോഷത്തിനിടെ ഡസ്ക് വീണ് മൂന്നാം ക്ലാസുകാരിയുടെ കൈവിരലുകൾ തകർന്നു; സ്കൂൾ പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസെടുത്തു

സിറ്റി പൊലീസ് കമ്മീഷണറുടെ ഇടപെടലിൽ നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കിടെ ഡസ്ക് മറിഞ്ഞുവീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ വലതു കൈപ്പത്തിയിലെ വിരലുകളുടെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കണ്ണൂർ കക്കാട് പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാഭവൻ സ്കൂൾ അധ്യാപിക ഷീല, പ്രിൻസിപ്പൽ ഗീതാഞ്ജലി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ മാതാവ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

ഓഗസ്റ്റ് 21-ന് രാവിലെ പത്ത് മണിയോടെ സ്കൂളിൽ വെച്ച് നടന്ന ഓണാഘോഷ പരിപാടികൾക്കിടെയാണ് അപകടമുണ്ടായത്. ഭാരമേറിയ ഡസ്ക് കൈപ്പത്തിയിലേക്ക് വീണതിനെ തുടർന്ന് കുട്ടിയുടെ വലതുകൈയിലെ മൂന്ന് വിരലുകളുടെ എല്ലുകൾ പൊട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റിട്ടും സ്കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിക്കാനോ അടിയന്തര വൈദ്യസഹായം നൽകാനോ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. തുടർന്ന് രാവിലെ 10.45 ഓടെ കുട്ടിക്ക് സുഖമില്ലെന്ന് മാത്രം അറിയിച്ച് മാതാവിനെ ഫോണിൽ വിളിച്ച് കണ്ണൂർ താഴെ ചൊവ്വയിലെ ധനലക്ഷ്മി ആശുപത്രിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.

ആശുപത്രിയിൽ എത്തിയപ്പോഴാണ് ഭയന്നുവിറച്ച് കരയുന്ന കുട്ടിയെമാതാവ് കണ്ടത്. തുടർന്ന് കുട്ടിയെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുകയും പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ രണ്ട് ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. കുട്ടി ഇപ്പോഴും ഇതിന്റെ വിശ്രമത്തിലാണ്. തുടക്കം മുതൽ സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായതിനെ തുടർന്നാണ് കണ്ണൂർ ചേലേരി സ്വദേശിനിയായ മാതാവ് നിയമനടപടികളിലേക്ക് കടന്നത്. നേരത്തെ കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിലും ബാലാവകാശ കമ്മീഷനിലും സ്കൂൾ അധികൃതർക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ അംഗങ്ങൾ കുട്ടിയുടെ വീട്ടിലെത്തി നേരിട്ട് മൊഴിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് കമ്മീഷന്റെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയെങ്കിലും തുടക്കത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതോടെയാണ് കുടുംബം സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് സമീപിച്ച് പരാതി നൽകിയത്. കമ്മീഷണറുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ടൗൺ പൊലീസ് ഇപ്പോൾ അധ്യാപികയ്ക്കും പ്രിൻസിപ്പലിനുമെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവം ഒതുക്കിത്തീർക്കാൻ ആശുപത്രിയിലെ രണ്ട് ബില്ലുകൾ അടയ്ക്കാൻ സ്കൂൾ അധികൃതർ തയ്യാറായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി. എന്നാൽ അപകടം വ്യക്തമാകുന്ന ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടും അധികൃതർ നൽകാൻ തയ്യാറായില്ല. അപകടം സംഭവിച്ചതിന് പിന്നാലെ അധ്യാപിക കുട്ടിയുടെ പുറത്ത് അടിച്ചതായും, ഈ വിവരം നേരിൽ ചോദിച്ച മാതാവിനെ സ്കൂൾ പ്രിൻസിപ്പൽ പരസ്യമായി അപമാനിച്ചതായും പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

The Kannur Town Police have registered a case against the principal and a teacher of the Bharatiya Vidya Bhavan School in Kakkad, Kannur, after a heavy desk fell on a Class 3 student's hand during Onam celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

കുറഞ്ഞ നിക്ഷേപ പരിധി 100 രൂപ, കെഎസ്എഫ്ഇയുടെ സുഗമ നിക്ഷേപ പദ്ധതി; ചിട്ടിയുള്ളവര്‍ക്ക് കൂടുതല്‍ സേവനം

'400 റണ്‍സ്'*, 78 കൊല്ലത്തിന് ശേഷം രഞ്ജിയില്‍ 'ക്വാഡ്രബിള്‍' പിറന്നു!

വളപട്ടണം പൊലീസിന്റെ സ്വന്തം 'റസിയ' വിടവാങ്ങി; കണ്ണീരോടെ വിടചൊല്ലി ഉദ്യോഗസ്ഥർ

'ഭാവിയില്‍ അമേരിക്ക ശത്രുപക്ഷത്തായേക്കാം, ഇന്ത്യ ഒരു ചെറിയ രാജ്യമല്ല'; ബന്ധം വിപുലപ്പെടുത്തണമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്