Drug Mafia Kingpin Fazaluddin Arrested 
Kannur

80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ

അറസ്റ്റ് കഴിഞ്ഞ മാസം പിടിയിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകി വിദേശത്തെ ജയിലിൽ നിന്ന് മോചിപ്പിച്ച മലയാളി ലഹരിമരുന്നുമായി പൊലീസിന്റെ പിടിയിലായി. കണ്ണൂർ കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വലിയ തോതിൽ ലഹരിമരുന്ന് (MDMA) കടത്തുന്നതിനിടെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.നിലവിൽ ഇരിട്ടി ടൗണിൽ തട്ടുകട നടത്തിവരുന്നയാളുമായ ഇയാളെ ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.

കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്നുമായി ആര്യ ട്രാവൽസ് ബസിൽ എത്തിയപ്പോൾ പിടിയിലായ പടിയൂർ സ്വദേശി ഡെന്നി എബ്രഹാമിനെ കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രീയമായി ചോദ്യം ചെയ്തതോടെയാണ് ഫസലുദ്ദീനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.

ഫോൺ കോളുകളും ബാങ്ക് ഇടപാടുകളും തുമ്പായി; ബെംഗളൂരു ജയിലിൽ വെച്ച് മാഫിയാ ബന്ധം

കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രതികളുടെ ഫോൺ കോളുകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ച് ഇരിട്ടി പൊലീസ് ശാസ്ത്രീയ അന്വേഷണം നടത്തിയിരുന്നു. ഡെന്നി എബ്രഹാമിനെ ചോദ്യം ചെയ്തതിൽ നിന്നും ഫസലുദ്ദീൻ പലതവണകളായി ബെംഗളൂരുവിൽ നിന്നും വൻതോതിൽ മെത്താംഫെറ്റാമിൻ കേരളത്തിലേക്ക് കടത്തിയതായി കണ്ടെത്തി.

പിടിയിലായ ഫസലുദ്ദീൻ കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. 2023-ൽ ബെംഗളൂരുവിൽ സുഹൃത്തിന്റെ ചായക്കടയിൽ ജോലി ചെയ്യുന്നതിനിടെ 50 കിലോ കഞ്ചാവ് വിൽപ്പന നടത്തിയതിന് ബെംഗളൂരുവിലെ ഹെന്നൂർ (ഒളിമാവൂർ) പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മൂന്ന് വർഷത്തോളം ബെംഗളൂരു ജയിലിൽ കഴിഞ്ഞ ഇയാൾ ഈ കഴിഞ്ഞ 2026 ജനുവരിയിലാണ് ജയിൽ മോചിതനായി നാട്ടിലെത്തിയത്. ഈ ജയിൽവാസത്തിനിടയിലാണ് ഇയാൾ വൻകിട മയക്കുമരുന്ന് മാഫിയകളുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. നാട്ടിലെത്തിയ ശേഷം ഇരിട്ടി ടൗണിൽ ആരംഭിച്ച തട്ടുകട ഇയാൾ മയക്കുമരുന്ന് മൊത്തക്കച്ചവടത്തിനുള്ള മറയാക്കുകയായിരുന്നു.

തട്ടുകട തേടി മട്ടന്നൂരിലെയും തളിപ്പറമ്പിലെയും ലഹരിസംഘങ്ങൾ; സഹായികൾക്കായി വലവീശി

ഇരിട്ടിയിൽ മാത്രമല്ല, തളിപ്പറമ്പ്, മട്ടന്നൂർ തുടങ്ങിയ വിവിധ മലബാർ പ്രദേശങ്ങളിലെ ചെറുകിട ലഹരി വിൽപ്പനക്കാരും ഫസലുദ്ദീനെ തേടി ഇരിട്ടിയിലെ തട്ടുകടയിൽ സ്ഥിരമായി എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വൻതോതിൽ മെത്താംഫെറ്റാമിൻ കൈമാറിയിരുന്നത് ഈ കടയുടെ മറവിലായിരുന്നു. ഇരിട്ടി പൊലീസിന്റെയും ജില്ലാ പൊലീസിന്റെ ഡാൻസാഫ് (DANSAF) ടീമിന്റെയും നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

ലഹരി മാഫിയയുടെ പ്രധാന കണ്ണികളായ പ്രതികളെ സഹായിച്ചവരേയും ഇവർക്ക് ലഹരിക്കടത്തിനായി വൻതോതിൽ സാമ്പത്തിക സഹായം നൽകിയവരേയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇരിട്ടി ഇൻസ്പെക്ടർ വി. സിജിത്തിനൊപ്പം സബ് ഇൻസ്പെക്ടർ പി.കെ. വിജയൻ, എ.എസ്.ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഫസലുദ്ദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സൗദിയിൽ കൊലക്കേസ് പ്രതി; 80 ലക്ഷം മോചനദ്രവ്യം നൽകി നാട്ടിലെത്തിയ ചരിത്രം

ലഹരിക്കേസുകൾക്ക് പുറമെ അന്താരാഷ്ട്ര തലത്തിലുള്ള ക്രിമിനൽ കേസ് ചരിത്രവും ഫസലുദ്ദീനുണ്ട്. 2006-ൽ ടാക്സി ഡ്രൈവറായി സൗദി അറേബ്യയിൽ ജോലി ചെയ്യവേ മംഗളൂരു സ്വദേശിയായ അഷറഫ് (23) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഫസലുദ്ദീൻ പ്രതിയായിരുന്നു. ഈ കൊലപാതകക്കേസിൽ 10 വർഷത്തോളം സൗദിയിലെ ജയിലിൽ കഴിഞ്ഞ ഇയാൾ, ഒടുവിൽ വിവിധ സന്നദ്ധ സംഘടനകൾ ഇടപെട്ട് 80 ലക്ഷം രൂപ മോചനദ്രവ്യം (രക്തപ്പണം) നൽകിയതിനെ തുടർന്നാണ് ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയ ശേഷവും ക്രിമിനൽ സ്വഭാവം കൈവിടാതെ മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറുകയായിരുന്നു ഇയാൾ.

As part of the stringent 'Operation Toofan' anti-drug drive, the Iritty police in Kannur have arrested a notorious inter-state drug syndicate kingpin who was running a wholesale methamphetamine business under the guise of operating a wayside eatery (Thattukada).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ !

ബംഗാളില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കുന്നു; നേതാക്കള്‍ റീല്‍സ് നിര്‍മാണ തിരക്കില്‍; വിമര്‍ശനവുമായി ബിജെപി എംഎല്‍എ

കൂത്തമ്പലത്തില്‍ ചെരിപ്പ് ധരക്കുന്നതില്‍ വിലക്കില്ല; വിശദീകരണവുമായി കേരള കലാമണ്ഡലം

മുല്ലപ്പെരിയാറിൽ ആദ്യഘട്ട പരിശോധന പൂർത്തിയായി; റിപ്പോർട്ട് 15 ദിവസത്തിനകം (വിഡിയോ)