Senior Citizens Commission Kannur Jail visit 
Kannur

വയോജന കമ്മീഷൻ കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചു: വയോധികരായ അന്തേവാസികൾക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം

പ്രത്യേക ഭക്ഷണക്രമവും വയോജന സൗഹൃദ മുറികളും വേണമെന്ന് തടവുകാർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: തടവിൽ കഴിയുന്ന വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യസ്ഥിതിയും നേരിട്ട് വിലയിരുത്തുന്നതിനും പരിഹാര നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നതിനുമായി സംസ്ഥാന വയോജന കമ്മീഷൻ കണ്ണൂർ സെൻട്രൽ ജയിലിൽ സന്ദർശനം നടത്തി. കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ. സോമപ്രസാദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ജയിലിലെത്തി വയോധികരായ തടവുകാരുമായി നേരിട്ട് സംവദിച്ചത്. കമ്മീഷനംഗം കെ.എൻ.കെ. നമ്പൂതിരി, സെക്രട്ടറി ജി. വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു, അസിസ്റ്റന്റ് എം.എ. അഖിൽ, എഫ്ആർഒ രവീണ രവി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ കൃത്യസമയത്ത് ചികിത്സാ സഹായങ്ങൾ ലഭ്യമാകുന്നതിൽ വലിയ കാലതാമസമുണ്ടാകുന്നുണ്ടെന്ന് വയോധികരായ അന്തേവാസികൾ കമ്മീഷനെ ധരിപ്പിച്ചു. ശാരീരിക അവശതകൾ പരിഗണിച്ച് ഇവർക്കായി പ്രത്യേക ഭക്ഷണക്രമം ഏർപ്പെടുത്തുക, തടവുമുറികളും ശുചിമുറികളും വയോജന സൗഹൃദമായി പുനർനിർമ്മിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളും തടവുകാർ കമ്മീഷന് മുന്നിൽ ഉന്നയിച്ചു. കോടതികൾ ജാമ്യം അനുവദിച്ചിട്ടും ജാമ്യത്തുക കെട്ടിവെക്കാൻ ആളില്ലാത്തതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ തുടരുന്ന വയോജനങ്ങളുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും തടവുകാർ ആവശ്യപ്പെട്ടു. വിഷയങ്ങൾ പരിശോധിച്ച് അടിയന്തര തുടർനടപടികൾക്കായി വിശദമായ ശുപാർശ സർക്കാരിലേക്ക് കൈമാറുമെന്ന് കമ്മീഷൻ ഉറപ്പുനൽകി.

ജയിലിലെ വിവിധ പ്രത്യേക ബ്ലോക്കുകൾ, അന്തേവാസികൾ തൊഴിലെടുക്കുന്ന പരമ്പരാഗത നെയ്ത്തുശാല, പാചകപ്പുര എന്നിവ നേരിട്ട് സന്ദർശിച്ച കമ്മീഷൻ സംഘം ഭക്ഷണ ഗുണനിലവാരവും ശുചിത്വവും പരിശോധിച്ചു. തുടർന്ന് ജയിൽ സൂപ്രണ്ട് കെ. വേണു, വെൽഫെയർ ഓഫീസർമാരായ ടി. രാജേഷ് കുമാർ, ഡി. ഷീബ, ജയിൽ കൗൺസിലർ സി.എച്ച്. ഷാഹിന, പിഡി ടീച്ചർ എ.പി. നവനീത് കൃഷ്ണൻ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തുകയും വയോധികരായ അന്തേവാസികൾക്ക് മാനുഷിക പരിഗണന ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

A high-level delegation from the Kerala State Senior Citizens Commission visited the Kannur Central Prison to assess the living conditions of elderly inmates and gather firsthand feedback on grievances to submit comprehensive recommendations to the government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി ഡയറിയില്‍ വി ഡി സതീശന്റേയും പേര്; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി: അറ്റോർണി ജനറലിന്റെ അനുമതി തേടി സുപ്രീം കോടതി അഭിഭാഷകൻ

'മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളാണ് എന്ന താരതമ്യപ്പെടുത്തലാണ് ഏറ്റവും വലിയ പേടി'; തേജലക്ഷ്മി

സ്റ്റിയറിങ്ങിൽനിന്ന് കൈവിട്ടാൽ നിമിഷങ്ങൾക്കകം അലർട്ട്; ഡ്രൈവറുടെ ഉറക്കം കെടുത്താൻ പാലക്കാട് ഐഐടിയുടെ 'മാജിക് ടച്ച്'!

നമോ ഭാരത് ബുള്ളറ്റ് ട്രെയിൻ സർവീസിൽ ജോലി നേടാം; ITI,എഞ്ചിനീയറിങ്, ബിരുദം യോഗ്യത, 90 ഒഴിവുകൾ