ആദിത്യ 
Kannur

ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യാ ശ്രമം; ചികിത്സയ്ക്കിടെ യുവതി മരിച്ചു

കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പാനൂര്‍ (കണ്ണൂര്‍): ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് പരാതി. പാനൂര്‍ വളളങ്ങാട് സ്വദേശി ആദിത്യ അനില്‍കുമാറിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ചയാണ് മരിച്ചത്. ആദിത്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആദിത്യയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഞായറാഴ്ച ജീവനൊടുക്കാന്‍ ശ്രമിച്ച ആദിത്യയെ തലശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ എട്ടിന് തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആദിത്യയുടെ ആണ്‍സുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഇക്കാര്യം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞു. ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതാണ് ആത്മഹത്യക്ക് കാരണമെന്നും ആദിത്യ ചികിത്സയിലിരിക്കെ അമ്മയോട് പറഞ്ഞിരുന്നു.

ആദിത്യയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കണ്ണൂര്‍ മിംസ് ആശുപത്രിയിലാണ് മൃതദേഹമുളളത്. പരിയാരം മെഡിക്കല്‍ കോളജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Woman attempts suicide after being beaten by boyfriend; dies during treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയുടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

Today's Rashi Phalam August 06|സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത, പുതിയ അവസരങ്ങൾ ലഭിക്കാം

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മരുന്നുകള്‍ കൊണ്ടുവരാം; ഖത്തറില്‍ ഇ-പെര്‍മിറ്റ് സംവിധാനം

ആറ് ശതമാനം പലിശനിരക്കില്‍ 5 കോടി വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി

പാണക്കാട് മണ്ണിടിച്ചില്‍; മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്