68th Kerala State School Sports Meet Kozhikode 
Kozhikode

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ

അത്‌ലറ്റിക്സ് എൻഐടി കാലിക്കറ്റിൽ; മാസ്കോട്ട് 'കുട്ടു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: സംസ്ഥാനത്തെ കൗമാര കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന 68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല സജ്ജമായി. ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും. കായിക പ്രതിഭകളും ടീം മാനേജർമാരും ഒഫീഷ്യലുകളും സംഘാടകരുമടക്കം ഏകദേശം 15,000-ത്തോളം പേർ മേളയുടെ ഭാഗമാകും. ഒക്ടോബർ 25-ന് 4,000 കായികതാരങ്ങൾ അണിനിരക്കുന്ന വിപുലമായ മാർച്ച് പാസ്റ്റോടെയും 3,000 വിദ്യാർത്ഥികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളോടെയും മേളയ്ക്ക് ഔദ്യോഗികമായി തുടക്കമാകും.

ജില്ലയിലുടനീളമുള്ള പത്ത് വേദികളിലായാണ് വിവിധ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 27-ന് ആരംഭിക്കുന്ന പ്രധാന ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റിക്സ് പോരാട്ടങ്ങൾക്ക് എൻഐടി കാലിക്കറ്റ് ക്യാമ്പസ് മുഖ്യവേദിയാകും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800-ഓളം അത്‌ലറ്റുകളാണ് ഇവിടെ ട്രാക്കിലിറങ്ങുക. ഒക്ടോബർ 30-ന് നടക്കുന്ന ക്രോസ് കൺട്രി മത്സരത്തിനും ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ എന്നിവയ്ക്കും എൻഐടി തന്നെ വേദിയാകും. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾ അരങ്ങേറുക. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ മത്സരങ്ങൾ ചേവായൂർ പ്രസന്റേഷൻ എച്ച്.എസ്.എസിലും ആൺകുട്ടികളുടെ മത്സരങ്ങൾ സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലും നടക്കും. കുന്നമംഗലം എച്ച്.എസ്.എസിൽ വടംവലിയും ഇൻക്ലൂസീവ് ക്രിക്കറ്റും നടക്കുമ്പോൾ കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ മത്സരങ്ങൾക്ക് കൊടിയത്തൂർ പിടിഎം എച്ച്.എസ്.എസും വാദി റഹ്മ ഇംഗ്ലീഷ് സ്കൂളും ആതിഥേയത്വം വഹിക്കും. ചാത്തമംഗലം ആർഇസി ഗവൺമെന്റ് വിഎച്ച്എസ്എസിൽ യോഗ മത്സരങ്ങളും പെരുവയൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂളിൽ നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങളും അരങ്ങേറും.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായിക മത്സരങ്ങൾ ഇത്തവണത്തെ മേളയുടെ പ്രധാന സവിശേഷതയാണ്. ഒക്ടോബർ 26-ന് നടക്കുന്ന ഈ വിഭാഗത്തിൽ 2,000-ത്തിലധികം കുട്ടികൾ വിവിധ ഇനങ്ങളിലായി തങ്ങളുടെ കായികമികവ് പ്രകടിപ്പിക്കും. ഇതിനുപുറമെ ഗൾഫ് മേഖലയിൽ നിന്നെത്തുന്ന 48 വിദ്യാർത്ഥികൾ അത്‌ലറ്റിക്സിലും ഗെയിംസ് ഇനങ്ങളിലും പങ്കെടുക്കുന്നത് സംസ്ഥാന മേളയ്ക്ക് അന്താരാഷ്ട്ര തലം സമ്മാനിക്കും. കൊല്ലം ജില്ലയിലെ കെ.എൻ.എൻ.എം എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആർ.എസ്. ലക്ഷ്മി നന്ദന രൂപകൽപ്പന ചെയ്ത 'കുട്ടു' എന്ന ചിഹ്നമാണ് കായികമേളയുടെ ഔദ്യോഗിക മാസ്കോട്ട്.

റസാഖ് മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിലുള്ള 17 ഉപസമിതികളാണ് കായികമേളയുടെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനായി 620 ഒഫീഷ്യലുകളെയും 140 സെലക്ടർമാരെയും 100 സാങ്കേതിക ഒഫീഷ്യലുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. താരങ്ങൾക്കും ടീം മാനേജർമാർക്കുമായി 50 സ്കൂളുകളിലെ 450 ക്ലാസ് മുറികളിലാണ് താമസസൗകര്യം ഒരുക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായി രണ്ട് പ്രധാന പാചകപ്പുരകളും അതോടൊപ്പം എല്ലാ മത്സര വേദികളിലും വിതരണ കേന്ദ്രങ്ങളും സജ്ജീകരിക്കും. താമസസ്ഥലങ്ങളിൽ നിന്ന് വേദികളിലേക്ക് മത്സരാർത്ഥികളെ എത്തിക്കാൻ സ്കൂൾ ബസുകൾ സർവീസ് നടത്തും.

Kozhikode is fully prepared to stage the 68th Kerala State School Sports Meet from October 25 to 31, bringing together around 15,000 athletes, officials, and managers across 10 venues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്‌സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ