Abdul Hakkim 
Kozhikode

പേരാമ്പ്ര എംഡിഎംഎ കേസ്: എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർക്കെതിരെ വിജിലൻസ് അന്വേഷണം

അധ്യാപികമാരുടെ പുനർനിയമനത്തിന് പിന്നിൽ അബ്ദുൽ ഹക്കീമെന്ന് പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: അധ്യാപകർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷ കേരളം കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളിലാണ് വിജിലൻസ് സംഘം അന്വേഷണം നടത്തുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ പരാതിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. പി. ദുൽഖിഫിലിന്റെ മൊഴി വിജിലൻസ് സ്പെഷ്യൽ ടീം ഡിവൈഎസ്പി സജീവൻ പി. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വെച്ച് രേഖപ്പെടുത്തി.

കേസിലെ പ്രതികൾ കേരള എജ്യുക്കേഷണൽ റൂൾസ് ലംഘിച്ച് വിദേശയാത്ര നടത്തുകയും ലഹരി കടത്തിന് ഒത്താശ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ദുൽഖിഫിൽ വിജിലൻസിന് നൽകിയ മൊഴിയിൽ ചൂണ്ടിക്കാട്ടി. വകുപ്പിന്റെ അനുമതിയില്ലാതെ പ്രതികൾ നടത്തിയ വിദേശയാത്രകളെക്കുറിച്ച് സർക്കാരിന് അറിവില്ലെന്ന വിവരാവകാശ മറുപടി കേസിൽ ദുരൂഹത കൂട്ടുന്നു. ഇതിനൊപ്പം ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ വിദേശയാത്രകളും അതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും കൃത്യമായി പരിശോധിക്കണമെന്നും മൊഴിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ ജീവനക്കാരൻ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ട്യൂഷൻ സെന്റർ ഉടമയുമായും വ്യവസായിയുമായും ചേർന്ന് പുതിയ ബിസിനസ് സംരംഭം ആരംഭിച്ചതായും, നഗരത്തിലെ പ്രധാന ഫെസ്റ്റിവലിന്റെ മറവിൽ വൻതോതിൽ നിയമവിരുദ്ധ പണപ്പിരിവ് നടത്തിയതായും മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കെ.ഇ.ആർ റൂളുകൾ കാറ്റിൽപ്പറത്തി ലഹരി സംഘങ്ങൾക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദുൽഖിഫിൽ ആവശ്യപ്പെട്ടു.

The Vigilance and Anti-Corruption Bureau has initiated a probe against Samagra Shiksha Kerala (SSK) Kozhikode District Project Coordinator (DPC) Abdul Hakeem in connection with allegations linked to the Perambra MDMA case involving teachers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി'; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

'കേരളം സമ്മിശ്ര ഭക്ഷണ സംസ്കാരമുള്ള നാട്, ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയി'; ​ഗവർണർക്കെതിരെ കെ സി വേണു​ഗോപാൽ

Delhi Protest: വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച്

വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം ഇരട്ടിയാക്കി; പരിധിയും അപേക്ഷകളിലെ നിയന്ത്രണവും ഒഴിവാക്കി

ബാലു വർ​ഗീസിനെതിരെ യുവതിയുടെ ലൈം​ഗികാരോപണം; പ്രതികരിച്ച് സുഷിൻ ശ്യാം