Sajeev Kumar 
Palakkad

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു

മന്ദംപൊട്ടിക്ക് സമീപം ഗതാഗതം തടസ്സപ്പെട്ടത് ഒരു മണിക്കൂറോളം; തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാതെ വെന്റിലേറ്ററിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി വെള്ളമാരി ഉന്നതി സ്വദേശിയായ സജീവ് കുമാർ (25) ആണ് മരണപ്പെട്ടത്.

കടുത്ത പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന സജീവിനെ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ദാരുണ സംഭവം.

അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടിക്ക് സമീപം വലിയ മരം വീണ് റോഡ് പൂർണ്ണമായി തടസ്സപ്പെടുകയായിരുന്നു. ഇതോടെ രോഗിയുമായി പോയ ആംബുലൻസ് ഏകദേശം ഒരു മണിക്കൂറോളം ചുരത്തിൽ കുടുങ്ങിക്കിടന്നു. ഇതുമൂലം യുവാവിന് അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. പിന്നീട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി യാത്ര പുനരാരംഭിച്ചുവെങ്കിലും സജീവിന്റെ ജീവൻ രക്ഷിക്കാനായില്ല.

In a heart-wrenching incident in Palakkad, a 20-year-old tribal youth on ventilator support lost his life after the ambulance shifting him to a higher medical facility got stuck in a traffic jam caused by a fallen tree on Attappadi Churam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; ഇന്ത്യൻ കായിക ലോകത്തിന് കനത്ത നഷ്ടം

'സ്ത്രീകൾ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല, പുരുഷൻമാർ അങ്ങനെയല്ല'; വീണ്ടും ചർച്ചയായി ബൈജുവിന്റെ വാക്കുകൾ

സിബിഎസ്ഇ പോര്‍ട്ടലിലെ സുരക്ഷാവീഴ്ച കണ്ടെത്തി; പത്തൊന്‍പതുകാരന് ജോലിനല്‍കി കാണ്‍പുര്‍ ഐഐടി

ആനക്കലിയിൽ ഒടുവിലത്തെ ഇര മാരി; 20 വർഷത്തിനിടെ 54 മരണം; വനംവകുപ്പിന്റെ പ്രതിരോധം കടലാസിൽ

'മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും സീല്‍ ചെയ്ത കവറില്‍ ഉടന്‍ കൈമാറണം'; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നടപടിയുമായി ഹൈക്കോടതി

SCROLL FOR NEXT