Suresh Babu Asish 
Palakkad

ഇ എൻ സുരേഷ് ബാബുവിനെതിരെ വിമർശനം: പെരുമാട്ടി ലോക്കൽ സെക്രട്ടറിയെ മാറ്റി

മുൻ ജില്ലാ സെക്രട്ടറിക്കെതിരായ പീഡന പരാതി ഏരിയാ കമ്മിറ്റിയിൽ ഉന്നയിച്ചതിന് പിന്നാലെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തൽസ്ഥാനത്തുനിന്ന് നീക്കി പാർട്ടി നേതൃത്വം. സുരേഷ് ബാബുവിന്റെ സ്വന്തം തട്ടകമായ ചിറ്റൂർ ഏരിയയിലെ പെരുമാട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആഷിഷിനെയാണ് മാറ്റിയത്. പകരം സുനിലിന് ലോക്കൽ സെക്രട്ടറിയുടെ പുതിയ ചുമതല നൽകി.

കഴിഞ്ഞദിവസം ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയെ ആസ്പദമാക്കി ആഷിഷ് പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി അംഗമായ വനിതാ അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ ആദ്യവാരം ചേർന്ന ജില്ലാ വിപുലീകൃത യോഗത്തിലാണ് ഇ.എൻ. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. എന്നാൽ, ഏത് കാരണത്താലാണ് നടപടിയെടുത്തതെന്ന് പാർട്ടി പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. ഇതിനുപുറമെ സുരേഷ് ബാബു ഇപ്പോഴും ജില്ലാ സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായി തുടരുകയും ചെയ്യുന്നുണ്ട്.

ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഏരിയാ കമ്മിറ്റി യോഗത്തിൽ ആഷിഷ് വിമർശനം നടത്തിയത്. പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ വി. ചെന്താമരാക്ഷന്റെയും ജില്ലയിലെ വലിയൊരു വിഭാഗം മുതിർന്ന നേതാക്കളുടെയും ശക്തമായ പിന്തുണ ഇപ്പോഴും സുരേഷ് ബാബുവിനുണ്ടെന്നാണ് ആഷിഷിനെതിരെയുള്ള നടപടി വ്യക്തമാക്കുന്നത്. പെരുമാട്ടിയിൽ നേരത്തെ സുരേഷ് ബാബുവിനെ അനുകൂലിച്ചിരുന്ന ലോക്കൽ സെക്രട്ടറി ഹരിദാസനെ സ്പിരിറ്റ് കടത്തുകേസിൽ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പാർട്ടി നീക്കിയിരുന്നു. അതിന് പകരക്കാരനായി ചുമതലയേറ്റ ആഷിഷാണ് ഇപ്പോൾ മാസങ്ങൾക്കുള്ളിൽ നേതൃത്വത്തിന്റെ അപ്രീതിക്കിരയായി പദവിയിൽനിന്ന് പുറത്താകുന്നത്. ഇതോടെ പാലക്കാട് സിപിഎമ്മിനുള്ളിലെ വിഭാഗീയതയും ചേരിപ്പോരും കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

In a move signalling internal factional tensions within the CPI(M) Palakkad unit, Perumatty local committee secretary Ashish has been removed from his post after openly criticizing former district secretary E.N. Suresh Babu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വേണ്ടത് സ്തുതിപാഠകരെയല്ല, ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയതില്‍ ദുഃഖം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്‍

ഏഷ്യന്‍ പാരാ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; അഭിമാനമായി ആല്‍ഫിയ ജെയിംസ്

ദിവസം 400 രൂപ മാറ്റിവെയ്ക്കാമോ?; പത്തുവര്‍ഷം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

തീപ്പൊരി ചിതറി ദക്ഷിണാഫ്രിക്കൻ പേസർമാർ; ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 99 റൺസിന് പുറത്ത്, ഫോളോ ഓൺ

ഓപ്പോ ഫൈന്‍ഡ് എക്സ് 10 സീരീസ് ലോഞ്ച് നാളെ; അറിയാം ഫീച്ചറുകള്‍