Elderly Man Dies After Being Stranded on Palm Tree in Ottapalam 
Palakkad

പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ...

64 കാരൻ മരത്തിൽ കുടുങ്ങി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പാലക്കാട്: നൊങ്ക് ശേഖരിക്കാൻ പനയിൽ കയറിയ വയോധികൻ പനയുടെ മുകളിൽ കുടുങ്ങി മരിച്ചു. പാലപ്പുറം പല്ലാർമംഗലം ചാത്തൻ പ്ലാക്കിൽ രാജൻ (64) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നൊങ്ക് ശേഖരിക്കാൻ ഏകദേശം 60 അടി ഉയരമുള്ള പനയിലാണ് രാജൻ കയറിയത്. ഏറെനേരമായിട്ടും രാജനെ കാണാതായതോടെ പ്രദേശവാസികൾ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് പനയുടെ മുകളിൽ കുടുങ്ങിയ നിലയിൽ രാജനെ കണ്ടെത്തിയത്.

ഉടൻ തന്നെ നാട്ടുകാർ ഷൊർണൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏറെ സാഹസികമായി രക്ഷാപ്രവർത്തനം നടത്തി രാജനെ താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതശരീരം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Elderly Man Dies After Being Stranded on Palm Tree in Ottapalam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺ​ഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്‌കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്‍ഡീസ് പോരാട്ടം വൈകുന്നു