Sunny Joseph Center-Center-Trivandrum
Palakkad

കുരിയാർകുറ്റി–കാരപ്പാറ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ഡിപിആർ തയാറാക്കൽ പുരോഗമിക്കുന്നു

വനമേഖലയിലെ തടസ്സങ്ങൾ പരിഹരിക്കാൻ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചിറ്റൂർ: സംസ്ഥാനത്തിന്റെ ഭാവിയിലെ വൈദ്യുതി പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന 25 മെഗാവാട്ട് ശേഷിയുള്ള കുരിയാർകുറ്റി–കാരപ്പാറ ജലവൈദ്യുത പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയായതോടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു.

സാധ്യതാപഠന റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിച്ച് പദ്ധതി നിർമ്മാണം അടിയന്തരമായി ആരംഭിക്കാൻ നടപടി സ്വീകരിക്കുമോയെന്ന സുമേഷ് അച്യുതൻ എംഎൽഎയുടെ നിയമസഭയിലെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. എന്നാൽ, കുരിയാർകുറ്റി പ്രദേശം സംരക്ഷിത വനമേഖലയിലായതിനാൽ പദ്ധതി നടപ്പാക്കുന്നതിന് ചില തടസ്സങ്ങളുണ്ടെന്നും ഇവ നിയമപരമായി പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. കാരപ്പാറ പദ്ധതി ജലസേചന വകുപ്പിന് കീഴിലാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.

വൈദ്യുതി ഉൽപാദനശേഷി വർധിപ്പിക്കുന്നതിലൂടെ ഭാവിയിൽ സംസ്ഥാനത്തുണ്ടാകാനിടയുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഈ പദ്ധതിക്ക് സാധിക്കും. സാധ്യതാപഠനം പൂർത്തിയായെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് നേരിട്ട് കടക്കുന്നതിന് മുൻപ് വനമേഖലയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പൂർണ്ണമായും നീക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടികൾ ഊർജ്ജിതമായി തുടരുന്നതിനൊപ്പം തന്നെയാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാനുള്ള ശ്രമവും സർക്കാർ മുന്നോട്ട് കൊണ്ടുപോകുന്നത്. സാധ്യതാപഠനത്തിൽനിന്ന് ഡിപിആർ തയാറാക്കുന്ന ഘട്ടത്തിലേക്ക് നീക്കം ആരംഭിച്ചതോടെ കുരിയാർകുറ്റി–കാരപ്പാറ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന വലിയ പ്രതീക്ഷയിലാണ് പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിലെ കർഷകർ.

The state government is moving forward with the 25-megawatt Kuriyarkutty-Karappara hydroelectric project, with efforts underway to prepare the Detailed Project Report (DPR) following the completion of the feasibility study

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ