Ottapalam Firecracker Explosion 
Palakkad

ഒറ്റപ്പാലം കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് പൂർണമായി തകർന്നു

രണ്ടുപേർക്ക് പരിക്ക്. സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഒറ്റപ്പാലം: ഒറ്റപ്പാലത്തിന് സമീപം കടമ്പൂരിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. കടമ്പൂർ മാണിക്കംപാറ സ്വദേശികളായ ജാനകി (60), ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സ്ഫോടനം.

പുലർച്ചെയുണ്ടായ ഉഗ്രസ്ഫോടനത്തിൽ വീട് അടിമുടി തകരുകയും കോൺക്രീറ്റ് അടക്കമുള്ള അവശിഷ്ടങ്ങൾ ദൂരേക്ക് തെറിച്ചുപോവുകയും ചെയ്തു. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ സമീപത്തെ നിരവധി വീടുകളുടെ ജനൽച്ചില്ലുകൾ തകരുകയും ഭിത്തികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വൻ ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തിയത്.

അപകടത്തിൽ പരിക്കേറ്റ ജാനകിയെയും ഷാജേഷിനെയും ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ലൈസൻസോ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെയാണ് ജനവാസമേഖലയിലെ വീട്ടിൽ ഇത്രയധികം പടക്കങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ ഒറ്റപ്പാലം പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അനധികൃത സ്ഫോടകവസ്തു ശേഖരണത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

A massive explosion triggered by an illegal stockpile of firecrackers completely destroyed a residential house at Kadambur near Ottapalam in Palakkad early on Thursday, leaving two persons injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

പ്രവൃത്തി പരിചയം വേണ്ട; ഡിഗ്രിക്കാർക്ക് മാരിടൈം അഡ്മിനിസ്ട്രേഷനിൽ ജോലി; 30 ഒഴിവുകൾ, ശമ്പളം 75000 രൂപ

വൻ അട്ടിമറി... 8 തവണ ലോക ചാംപ്യനായ താരത്തെ വീഴ്ത്തി അനാഹത് സിങ്!

ഏലൂരിൽ 11 കെവി വൈദ്യുതി ലൈൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

വാൽപ്പാറയിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം; ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്