Palakkad Congress Protest 
Palakkad

ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

പുണ്യനദികൾ മലീമസമാകാതിരിക്കാനാണ് മൂത്രപ്പുരയിലെന്ന് പ്രതിഷേധക്കാർ

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പാലക്കാട് നഗരത്തിൽ കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമേന്തി നഗരത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.തുടർന്ന് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം പ്രതീകാത്മകമായി ശവസംസ്കാരം നടത്തുകയും ചിതാഭസ്മം ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയിൽ നിമജ്ജനം ചെയ്യുകയും ചെയ്തു. പുണ്യനദികളിൽ നിമജ്ജനം ചെയ്താൽ നദികൾ പോലും മലിനമാകുമെന്നതിനാലാണ് ചിതാഭസ്മം മൂത്രപ്പുരയിൽ ഒഴുക്കിയതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി.

പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ. ഭവദാസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ നിഷ്പക്ഷത തകർക്കുന്ന സമീപനമാണ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക നേതാക്കളും പങ്കെടുത്തു.

In a stark and unconventional demonstration, the Palakkad Block Congress Committee staged a protest march carrying a symbolic bier of Chief Election Commissioner Gyanesh Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ