Officials at Elephat death site @ Walayar Special Arrangement
Palakkad

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു; 50 മീറ്ററോളം വലിച്ചിഴച്ചു

മംഗളൂരു-ചെന്നൈ എക്സ്പ്രസ് തട്ടിയാണ് അപകടം; പാളം തെറ്റാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം. മംഗളൂരു - ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ (12686) ഇടിച്ചാണ് അപകടമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

ചാവടിപ്പാറ ജനവാസ മേഖലയിൽ നിന്നു മടങ്ങിയ ആനക്കൂട്ടത്തിലെ അമ്മയാനയും കുട്ടിയാനയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ച ശേഷം എൻജിനു താഴെ കുടുങ്ങിയ ആനകളുടെ ജഡങ്ങൾ 50 മീറ്ററോളം ട്രാക്കിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയ നിലയിലായിരുന്നു. അപകടത്തെത്തുടർന്ന് 20 മിനിറ്റോളം ട്രെയിൻ വനമേഖലയിൽ നിർത്തിയിട്ടു. സംഭവം നടന്ന വാളയാർ സെക്‌ഷനിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡി.ആർ.എം മധുകർ റൗത്ത്, വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്. പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.

വനമേഖലയിലൂടെ കടന്നുപോകുമ്പോൾ ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ പാളംതെറ്റാതെ വൻ ദുരന്തം ഒഴിവായി. നിലവിൽ ഈ മേഖലയിൽ ആനകൾ ഇറങ്ങുന്നത് തടയാൻ റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുകയാണ്. മാസങ്ങൾക്കു മുൻപും വാളയാർ മാൻ പാർക്കിനു പിൻവശത്തു വെച്ച് ട്രെയിൻ തട്ടി ആന ചരിഞ്ഞിരുന്നു.

A female elephant and her calf were killed after being struck by the Mangaluru-Chennai Superfast Express (12686) near the Kerala-Tamil Nadu border at Puthuppathi, Walayar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്‌പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തി; കരാര്‍ നല്‍കിയത് നടപടിക്രമം പാലിക്കാതെ; മെസി സന്ദര്‍ശനത്തില്‍ മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല'

ലഹരിക്കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാം, പക്ഷേ എന്റെ സോഷ്യൽ മീഡിയ ടീമിൻറെ ഭാഗമല്ല; വി ഡി സതീശൻ

'വിഴിഞ്ഞത്ത് നിന്ന് കരമാര്‍ഗം ചരക്കുനീക്കം 18 മുതല്‍; മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് രണ്ടു ലക്ഷം രൂപ അധിക സഹായം'

'എന്തൊരു നടനാണ്, എങ്ങനെയാണ് ഇങ്ങനെ പെർഫോം ചെയ്യാൻ കഴിയുന്നത്'; ഫഹദിനൊപ്പമുള്ള അനുഭവം പറഞ്ഞ് ദുഷാര

'ആ ചിത്രത്തിലുള്ളത് സുഹൃത്തിന്റെ കുടുംബം; സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാല്‍ ബിജെപി അപവാദം മാത്രം ചിന്തിക്കുന്നു'