പൊലീസ് ലോക്കപ്പ് meta AI representative image
Thrissur

​മാനസിക പരിവർത്തനം സംഭവിക്കുന്ന തടവുകാരെ പുനരധിവസിപ്പിക്കണം: സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദേശം

36 വർഷമായി ജയിലിൽ കഴിയുന്ന വിയ്യൂർ തടവുകാരന്റെ പരാതിയിൽ നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

​തൃശൂർ: ശിക്ഷാകാലാവധി പൂർത്തിയാക്കി മാനസിക പരിവർത്തനം സംഭവിച്ച് പുറത്തിറങ്ങുന്ന തടവുകാരെ പുനരധിവസിപ്പിക്കുന്നതിന് സമഗ്രമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നിർദേശം നൽകി. അത്തരം വ്യക്തികൾക്ക് സമൂഹത്തിൽ മാന്യമായി ജീവിക്കുന്നതിന് സഹായകരമായ പ്രത്യേക പുനരധിവാസ പദ്ധതിക്ക് കാലതാമസം കൂടാതെ സർക്കാർ രൂപം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ 36 വർഷമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന, നിലവിൽ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസിയായ സി. സജീവൻ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ സുപ്രധാന ഉത്തരവ്. തന്റെ നീണ്ട ജയിൽ ജീവിതം അവസാനിക്കാറായെന്നും 67 വയസായ തനിക്ക് സമൂഹത്തിൽ സ്വസ്ഥതയോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് സജീവൻ കമ്മീഷനെ സമീപിച്ചത്.

ഒരിക്കൽ ജീവിതസാഹചര്യങ്ങൾ കൊണ്ടോ അബദ്ധവശാലോ കള്ളനായി മാറേണ്ടിവന്ന ഒരു വ്യക്തിയെ, ശിക്ഷ അനുഭവിച്ച് തിരുത്തലുകൾ വരുത്തിയിട്ടും ജീവിതകാലം മുഴുവൻ കള്ളനെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന സമൂഹമാണ് നമുക്കുള്ളതെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ചൂണ്ടിക്കാട്ടി. മാനസികമായി പരിവർത്തനം വന്ന ഇത്തരം വ്യക്തികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി ഒരു നല്ല മനുഷ്യനായി ജീവിക്കാൻ ഉതകുന്ന സാമൂഹിക-സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.

തടവുകാരുടെ പുനരധിവാസത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ ഡിജിപി എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. ഇതിനുപുറമെ, ജയിലുകളിൽ കഴിയുന്ന അന്തേവാസികൾ തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിച്ച് സർക്കാരിലേക്ക് അയക്കുന്ന അപേക്ഷകൾക്കും കത്തുകൾക്കും കൃത്യസമയത്ത് മറുപടി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ കർശന നിർദേശം നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്: 5 മന്ത്രിമാര്‍ക്ക് അനുമതി, പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നു കാറുകള്‍

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത, ഗൗരവമുള്ള കേസിൽ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഗതാഗത നിയന്ത്രണം

കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

ശശിധരന്‍ കര്‍ത്തയുടെ പണം വൈദേകത്തിലെത്താന്‍ വിദൂര സാധ്യത പോലുമില്ല, ആരോപണം പ്രതികാരം മൂലമെന്ന് ജനറല്‍ മാനേജര്‍