Depositors of Iringalakuda Town Urban Cooperative Bank 
Thrissur

ഇരിങ്ങാലക്കുട ടൗൺ അർബൻ ബാങ്ക് നിക്ഷേപ സമരം ശക്തമാക്കുന്നു; തിരുവോണനാളിൽ പട്ടിണി സമരം

സമരം നഗരസഭാ ഓഫീസിലേക്ക് മാറ്റാൻ തീരുമാനം; മുൻ ഭരണസമിതിയുടെ അഴിമതിയാണ് തകർച്ചയ്ക്ക് കാരണമെന്ന് നിക്ഷേപക സമിതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇരിങ്ങാലക്കുട: നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ അർബൻ സഹകരണ ബാങ്ക് നിക്ഷേപകർ നടത്തിവരുന്ന സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ഓണനാളിൽ പ്രതിഷേധത്തിന്റെ ഭാഗമായി നിക്ഷേപകർ പട്ടിണി സമരം സംഘടിപ്പിക്കും. വരും ദിവസങ്ങളിൽ സമരം ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലേക്ക് മാറ്റാനും നിക്ഷേപക കൂട്ടായ്മ തീരുമാനിച്ചു. തുടർച്ചയായി 36 വർഷം ബാങ്ക് ചെയർമാൻ പദവിയിലിരുന്ന കെപിസിസി സെക്രട്ടറിയും നിലവിലെ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർമാനുമായ എംപി ജാക്‌സന്റെയും ഭരണസമിതി ഡയറക്ടർമാരുടെയും ജീവനക്കാരുടെയും അഴിമതി നിറഞ്ഞ ഭരണമാണ് ബാങ്കിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് നിക്ഷേപകർ ആരോപിച്ചു

ബാങ്കിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സർക്കാരുകൾ ബാങ്കിന്റെ മൂലധന നിക്ഷേപത്തിൽ പങ്കാളികളായി സാധാരണക്കാരായ നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. നിക്ഷേപക സമരസമിതി ഭാരവാഹികളായ പ്രിൻസ് മാത്യു, ലിയോ പി. ആന്റോ, ജോസ് സി. കെ, അഡ്വ. ആന്റണി തെക്കേക്കര, സനോജ് മോഹൻ എന്നിവരാണ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്ത് ഭാവി സമരപരിപാടികൾ വിശദീകരിച്ചത്.

Depositors of the Iringalakuda Town Urban Cooperative Bank have decided to intensify their ongoing agitation over unpaid deposits by shifting their venue to the Municipal Office and observing a starvation strike on Thiruonam day, alleging corruption by the bank management.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയില്‍ നിന്നും ഉയര്‍ത്താന്‍ ഒരു കാരണവശാലും കേരളം അനുവദിക്കില്ല: മന്ത്രി മോന്‍സ് ജോസഫ്

ഒറ്റയടിക്ക് കുതിച്ചത് 2120 രൂപ; സ്വര്‍ണവില വീണ്ടും 1,10,000ലേക്ക്, റെക്കോർഡ് ഭേദിക്കുമോ?

ആദ്യ സിനിമ ഇന്‍ഡസ്ട്രി ഹിറ്റ്; രണ്ടാമത്തേതില്‍ ഹാഷിറിന് പ്രതിഫലം ഒരു കോടി ? 'മെറിറ്റില്‍' സോഷ്യല്‍ മീഡിയ തര്‍ക്കം

വിശപ്പിന്റെ ആൾരൂപമായി മാറിയ തൃശൂരിന്റെ 'തീറ്റ റപ്പായി'; അറിയാം ആ അപൂർവ്വ ജീവിത കഥ

'ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാനായി മാറുന്നു'; കിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്ക് പുതിയ ആശങ്കയെന്ന് ഷെയ്ഖ് ഹസീനയുടെ മകന്‍