Thiruvilwamala Niramala 
Thrissur

പതിനായിരം താമരപ്പൂക്കളാൽ വിസ്മയമൊരുക്കി വില്വാദ്രിനാഥൻ: തിരുവില്വാമലയിൽ ഭക്തിസാന്ദ്രമായി നിറമാല

ശ്രീകോവിലുകളിൽ തിരുനാവായ താമരപ്പൂമാലകൾ; മേളപ്പെരുമഴ തീർത്ത് കുലപതികൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവില്വാമല: മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് നാന്ദികുറിച്ച് ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കന്നിമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ച പുലർച്ചെ മുതൽ പതിനായിരക്കണക്കിന് ഭക്തരാണ് വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ദർശനപുണ്യം തേടിയെത്തിയത്. തിരുനാവായയിൽ നിന്നെത്തിച്ച പതിനായിരത്തോളം വരുന്ന താമരപ്പൂക്കൾ കൊരുത്തുണ്ടാക്കിയ മനോഹരമായ മാലകളാൽ ഇരട്ട ശ്രീകോവിലുകൾ അലങ്കരിച്ച കാഴ്ച ഭക്തമനസ്സുകൾക്ക് അവാച്യമായ അനുഭൂതിയായി മാറി.

പ്രഭാതത്തിൽ കലാമണ്ഡലം അച്യുതൻ, ഞെരളത്ത് രാമദാസ്, സിന്ധു ശ്രീകുമാർ എന്നിവർ ചേർന്ന് ഭക്തിസാന്ദ്രമായി അവതരിപ്പിച്ച അഷ്ടപദിയോടെയാണ് നിറമാല ചടങ്ങുകൾക്ക് ഔപചാരികമായ തുടക്കമായത്. തുടർന്ന് നടന്ന പ്രഭാത ശീവേലി എഴുന്നള്ളിപ്പിന് മേളക്കുലപതി കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ അരങ്ങേറിയ പഞ്ചാരിമേളം കൊട്ടിക്കയറിയത് ഭക്തർക്ക് ആവേശമായി. പ്രശസ്ത ഗജവീരൻ ചിറക്കൽ കാളിദാസൻ ലക്ഷ്മണന്റെയും, പാമ്പാടി രാജൻ ശ്രീരാമന്റെയും കോലങ്ങൾ ശിരസ്സിലേറ്റി.

Thiruvilwamala Niramala

പകൽ 12 മണിക്ക് കലാമണ്ഡലം വിനീതയും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ അരങ്ങേറി. ഉച്ചയ്ക്ക് കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായി ഏർപ്പെടുത്തിയ വിപുലമായ പ്രസാദ ഊട്ടിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ഉച്ചയ്ക്ക് 2.30-ന് നടന്ന പ്രൗഢഗംഭീരമായ കാഴ്ചശീവേലിക്ക് കുനിശ്ശേരി അനിയൻ മാരാരുടെ പ്രമാണത്തിൽ അണിനിരന്ന പഞ്ചവാദ്യം അകമ്പടിയായി. വൈകുന്നേരം ക്ഷേത്രത്തിൽ ദീപങ്ങൾ തെളിയിച്ചുള്ള നിറമാല ചടങ്ങും വിശേഷാൽ വിളക്കുവെപ്പും നടന്നു. തുടർന്ന് വിവിധ നൃത്തപരിപാടികൾ, ഏഴു മണിക്ക് ലക്കിടി ഗുരുകൃപ കഥകളി അക്കാദമിയുടെ നേതൃത്വത്തിലുള്ള കഥകളി, താളവിസ്മയം തീർത്ത തായമ്പക, ഇരട്ടത്തായമ്പക എന്നിവയോടെയാണ് ഈ വർഷത്തെ നിറമാല ആഘോഷങ്ങൾക്ക് സമാപനമായത്.

Heralding the commencement of the annual temple festival season in Central Kerala, the auspicious 'Niramala' was celebrated with immense spiritual fervour at the historic Thiruvilwamala Vilwadrinatha Temple on the first Thursday of the Malayalam month of Kanni

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം നാല് പേര്‍ പിടിയില്‍

'ഗോള്‍ഡന്‍ റണ്‍' തുടരട്ടെ... ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഇറങ്ങുന്നു

'സ്ത്രീക്ക് സിലിണ്ടര്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നാണോ കരുതുന്നത്'? ഐഒസിയോട് സുപ്രീം കോടതി!

'5,000 അംഗങ്ങളും പൊലീസിനേക്കാള്‍ തോക്കുമുണ്ട്, കാനഡ ഇനി ഞങ്ങള്‍ ഭരിക്കും'; ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിക്കത്ത് വൈറല്‍