TSR murder arrest 
Thrissur

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി അറസ്റ്റിൽ

കൊലപാതകം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ഇവരുടെ തന്നെ വാടകവീട്ടിൽ താമസിച്ചിരുന്നയാളുമായ പ്രവാസി പൊലീസ് പിടിയിൽ. കാറളം ആരുമ്പിള്ളി സ്വദേശി റാഫിയാണ് പൊലീസിന്റെ പിടിയിലായത്. ആരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രിയാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി സ്വർണം കവരാനാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. അസുഖബാധിതനായ ഭർത്താവ് വിജയനെ ആശുപത്രിയിൽ കൊണ്ടുപോകാനായി മകനും മരുമകളും പോയ സമയത്താണ് വീട്ടിൽ തനിച്ചായിരുന്ന സാവിത്രിക്ക് നേരെ ആക്രമണമുണ്ടായത്. കുടുംബാംഗങ്ങൾ പുറത്തുപോയത് കണ്ട പുറമേയുള്ള ഏക വ്യക്തി റാഫിയായിരുന്നു. ഈ തക്കം നോക്കി വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി സാരി ഉപയോഗിച്ച് സാവിത്രിയുടെ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സാവിത്രി അണിഞ്ഞിരുന്ന അഞ്ച് പവന്റെ വള, അഞ്ച് പവന്റെ മാല, മോതിരം ഉൾപ്പെടെ ആകെ 16 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കഴുത്തിലും കൈകളിലും ക്രൂരമായ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ടായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടെത്തിയ പേരക്കുട്ടിയാണ് സാവിത്രിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

In the murder case of an elderly woman, Savitri, at Karalam in Thrissur, police have taken her neighbour and tenant, an NRI named Rafi, into custody. Investigators revealed that the accused committed the murder to rob 16 sovereigns of gold to settle his financial liabilities after noticing that family members had left the house.

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ