Valapad Police Station Blockade 
Thrissur

യുവാവിൻറെ ആത്മഹത്യ; മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധം

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം പൊലീസ് പീഡനമാണെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വലപ്പാട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. നാട്ടിക ബീച്ച് ഉണ്യാരംപുരക്കൽ കൈലാസിന്റെ മൃതദേഹവുമായാണ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. അഞ്ച് മണിക്കൂറിലേറെ നേരം ഉപരോധം നീണ്ടു നിന്നു.

ഒക്ടോബറിൽ വാഹന പരിശോധനയ്ക്കിടെ ഹെൽമെറ്റ് ധരിക്കാതെ എത്തിയ കൈലാസിനെ വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞിരുന്നു. കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയതിന് കൈലാസിനെതിരെ പൊലീസ് കേസെടുത്തു. സാധാരണ ഗതിയിൽ പിഴ ഒടുക്കി അവസാനിപ്പിക്കുകയോ സ്റ്റേഷൻ ജാമ്യം ലഭിക്കുകയോ ചെയ്യേണ്ട സംഭവത്തിൽ, വനിതാ എസ്ഐക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയതടക്കം നിരവധി വകുപ്പുകൾ ചുമത്തി കൈലാസിനെ റിമാൻഡ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് ഇയാൾക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം സമൻസ് കൈപ്പറ്റുന്നതിനായി വലപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിയ കൈലാസിനെ പൊലീസുകാർ മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ചിരുത്തിയതായും, 107, കാപ്പതുടങ്ങിയ വകുപ്പുകൾ ചുമത്തി ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പരാതിപ്പെടുന്നു. പൊലീസ് ഭീഷണിയെക്കുറിച്ച് കൈലാസ് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതിനെത്തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിന് ഉത്തരവാദിയായ എസ്.ഐക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സ്റ്റേഷൻ ഉപരോധം. പ്രതിഷേധത്തിന് ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെകെ അനീഷ് കുമാർ, ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Relatives and BJP leaders blockaded the Valapad police station in Thrissur with the body of a Nattika youth named Kailas, alleging that severe police harassment and threats of invoking the KAAPA Act drove him to suicide.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

അക്‌വാന്‍ ചുഴലിക്കാറ്റ് കരയിലേക്ക്, അതീവ ജാഗ്രതാ നിര്‍ദേശം; ഒഡീഷയില്‍ ഒരു ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു, സ്‌കൂളുകള്‍ അടച്ചു

'ആണവായുധം മനുഷ്യരാശിക്കു മേല്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാള്‍'; സംയുക്ത പ്രസ്താവന പുറത്തിറക്കി ട്രംപും പുടിനും ഷിയും

'അന്ന് അമ്പലത്തിൽ പോയി ഞാൻ കരഞ്ഞ ഒരു കരച്ചിലുണ്ട്, എന്നെങ്കിലും ആ വ്യക്തിയുടെ തലയിൽ അത് വീഴും'; ​ഗൗരി കൃഷ്ണൻ പറയുന്നു

റിലീസിന് മണിക്കൂറുകള്‍ മാത്രം; കേരളത്തിലും 'ആകാശത്തിൽ ഒരു താരക'ത്തിന് പ്രീമിയർ ഷോകൾ