Poems

'സിംഹവേട്ട'- പ്രസാദ് രഘുവരന്‍ എഴുതിയ കവിത

സിംഹമായിരുന്നു.കാഴ്ചയില്‍ ശാന്തരൂപമെങ്കിലുംശരിക്കും സിംഹമായിരുന്നു.

പ്രസാദ് രഘുവരന്‍

സിംഹമായിരുന്നു.
കാഴ്ചയില്‍ ശാന്തരൂപമെങ്കിലും
ശരിക്കും സിംഹമായിരുന്നു.

പാടമൂടിയ കാഴ്ചക്കാര്‍
എണ്ണത്തില്‍ക്കൂടുന്നു.
അവര്‍ക്ക് ഗര്‍ജ്ജനം മാത്രമാണ് സിംഹം!

താനൊഴുക്കിവിട്ട
രക്തപ്പുഴ കണ്ട്,
അപ്പുഴയില്‍ മുങ്ങിയോരുടെ
അലമുറ കേട്ട്,
ഒരു സിംഹം പണ്ടേയ്ക്കു പണ്ടേ  
ശാന്തിമുദ്രയായതാണ്
സത്യമുദ്രയായതാണ്.

പാടമൂടിയ കാഴ്ചക്കാരേ,
നിങ്ങള്‍ക്കാ മുദ്ര അജ്ഞേയമാണ്.
ആ സത്യശാന്തിമുദ്രയുടെ നില്‍പ്പ് 
സദാ നിങ്ങള്‍ക്ക് പുറന്തിരിഞ്ഞാണ്.
അതുകൊണ്ട് നിങ്ങളതിനെ
നിങ്ങള്‍ക്കുവേണ്ടി കുഴിച്ചുമൂടി.

ഒരൂന്നുവടിയും കുത്തി,
കണ്ണില്‍ കാരുണ്യവും
നെഞ്ചിലലിവും പേറി,
സ്ഥൈര്യമാര്‍ന്ന ചുവടുകളുമായി,
'തലമുറകള്‍ വിശ്വസിക്കാന്‍ 
മടിക്കുന്ന' മറ്റൊരു സിംഹം
ഈ മണ്ണിലൂടെ നടന്നിരുന്നു.

പാടമൂടിയ കാഴ്ചക്കാരേ,
നിങ്ങളാണാ ഹൃദയത്തില്‍
തുളകള്‍ വീഴ്ത്തിയത്.

പാടമൂടിയ കാഴ്ചക്കാരേ,
നിങ്ങള്‍ കാണുന്നതും
നിങ്ങള്‍ക്കറിയുന്നതും
നിങ്ങള്‍ വളര്‍ത്തുന്നതും
നിങ്ങള്‍ക്കായി വാ തുറന്നുപിടിച്ച 
തരിമണല്‍സിംഹങ്ങളെ മാത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹോർമുസ് തുറന്നിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യം'; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

'വിസിൽ പോട്' വേണ്ട! ചെന്നൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

നടി ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു; കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

ടികെ ഗോവിന്ദന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; ഭാര്യ കെപി രമണിയെ പുറത്താക്കി സിപിഎം

'ആർസിബി' ഇനി ബിർള ​ഗ്രൂപ്പിന് സ്വന്തം! 16,706 കോടി മുടക്കി ഐപിഎല്‍ ചാംപ്യന്‍മാരെ സ്വന്തമാക്കി

SCROLL FOR NEXT