Poems

ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത: ഗര്‍ഭസ്ഥം

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക

Author : ജെനി ആന്‍ഡ്രൂസ്

ര്‍ഭത്തിലെന്നപോല്‍ ഈ

തോണിയില്‍ ഇരിപ്പാം

നാമരൂപിക്കെന്തു കാതല്‍?

ഈ വിരലുകളില്‍ തുടിക്കുന്നതെന്താണ്?

ഈ യന്ത്രസ്പന്ദത്തിലെന്താണ്?

ഇത്ര വത്സരങ്ങള്‍

പൂ ചൂടിത്തന്ന പുലരികള്‍

ചിരിച്ചെത്തിയ അതിഥിക്കാറ്റുകള്‍

പുഴകള്‍ ഓളങ്ങള്‍

ആനന്ദ മായാപടങ്ങള്‍

വറുതിക്കാറ്റുകള്‍

ആയാസ മായാപടങ്ങള്‍

ഇത്ര ചിന്തിപ്പിച്ച തരംഗഗതികള്‍

ചിന്തയെ ഒഴിപ്പിച്ച നേര്‍മകള്‍

ഇറക്കത്തിലോടുന്ന

ശകടത്തിനെന്നപോല്‍

കടിഞ്ഞാണിളവ് അനുവദിച്ചു തന്ന

യാത്രാഖണ്ഡങ്ങള്‍.

ഇതൊരു കൂടാരമല്ലയോ?

ഈ കേള്‍ക്കും സ്വനങ്ങളെന്ത്?

ചീറിപ്പായും ദൃശ്യങ്ങളെന്ത്?

വിശ്വാസങ്ങള്‍ ചുറ്റിലും വട്ടമിടുന്നു

തുമ്പികളെപ്പോല്‍ തെല്ലുനിന്ന്

അവ മറയുമ്പോള്‍

തുമ്പികളല്ലേ, പൊയ്‌ക്കൊള്ളട്ടെ,

എന്നു ലാഘവം.

നൂലെവിടെയും തങ്ങുന്നില്ല

വിട്ടു പറക്കുകയാണ് മനപ്പട്ടം

ഈ കുതിപ്പിന്‍ പേരെന്ത്,

പേരെന്ത്?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

SCROLL FOR NEXT