Poems

'ആത്മഹത്യയ്ക്ക് തൊട്ട് മുമ്പ്'- പ്രമോദ് പി. സെബാന്‍ എഴുതിയ കവിത

ഒരു നിമിഷമുണ്ട്ജീവിതത്തിനും മരണത്തിനുമിടയില്‍തീരുമാനത്തിനായിവിറങ്ങലിച്ചു നില്‍ക്കുന്ന ഒരു നിമിഷം

Author : പ്രമോദ് പി. സെബാന്‍

ഒരു നിമിഷമുണ്ട്
ജീവിതത്തിനും മരണത്തിനുമിടയില്‍
തീരുമാനത്തിനായി
വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു നിമിഷം.

മഞ്ഞുമൂടിയ താഴ്‌വരയുടെ വെളുമ്പില്‍
പെരുവിരല്‍ ഒന്നുയര്‍ത്തിയാല്‍,
അല്ലെങ്കില്‍
ഇടതു കൈത്തണ്ടയില്‍ വെച്ച മൂര്‍ച്ച
ഒന്നമര്‍ത്തിയാല്‍,
ചില നേരങ്ങളില്‍
വലിച്ചുകെട്ടിയ കയര്‍ കുരുക്കില്‍
കഴുത്ത് ചേര്‍ത്തുറപ്പിച്ചാല്‍...

ജീവിച്ചിരിക്കണോ മാഞ്ഞുപോവണോ?!

അവമതികള്‍, ഏകാന്തത
നിസ്സഹായത...

സകലമാന പ്രതിസന്ധികള്‍ക്കും
ഉത്തരമില്ലായ്മകള്‍ക്കും നേരെ
നിവര്‍ന്നുനിന്ന് പ്രഖ്യാപിക്കുന്നു:
ജീവിക്കണം!

പെരുവിരല്‍, വിളുമ്പില്‍നിന്ന്
മൂര്‍ച്ച, രക്തക്കുഴലില്‍നിന്ന്
ശിരസ്സ്, കയര്‍ കുരുക്കില്‍നിന്ന്
പിന്‍വലിച്ച്
ജീവിതത്തിലേക്ക് ഇറങ്ങിവരാം.

അപ്പോള്‍,
അപ്പോള്‍ മാത്രം
വെളിച്ചം കെട്ടുപോയ ഭൂമിക്കു മീതെ
ഒരു നക്ഷത്രം വിരിയും
നിലാവ് പോലെ
പൊടുന്നനെ തെളിഞ്ഞ
മൊബൈല്‍ സ്‌ക്രീനില്‍
ഒരു കുഞ്ഞുമുഖം
പരിഭവിക്കും

ഇരുട്ടായില്ലേ
വരാറായില്ലേ
ഇല്ലേ... ഇല്ലേ...

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിഎസ് സി ചെയര്‍മാനെ പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

ഇക്കയുടെ കുറിപ്പ് കണ്ട് ഞങ്ങള്‍ തെറ്റിപ്പിരിഞ്ഞോ എന്ന് പലരും ചോദിച്ചു; ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്; ഷംന കാസിം

ടെലികണ്‍വെര്‍ട്ടര്‍ സപ്പോര്‍ട്ട്; വിവോ എസ്70 ലോഞ്ച് ഉടന്‍

'പിഎസ് സി പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം; ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധ നിലപാടിനെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ?'

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ അതിതീവ്രമഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ചുഴലിക്കാറ്റ്?