Poems

'മാടം'- ദുര്‍ഗ്ഗാപ്രസാദ് എഴുതിയ കവിത

ഇരുട്ടില്‍ ഇലവിന്‍ ചോട്ടില്‍കയര്‍പൊട്ടിച്ചു വന്നതാംപയ്യിനെപ്പോല്‍ നാലു കാലില്‍വാവച്ചണ്ണന്റെ പീടിക

Author : ദുര്‍ഗ്ഗാപ്രസാദ്

ഇരുട്ടില്‍ ഇലവിന്‍ ചോട്ടില്‍
കയര്‍പൊട്ടിച്ചു വന്നതാം
പയ്യിനെപ്പോല്‍ നാലു കാലില്‍
വാവച്ചണ്ണന്റെ പീടിക.

ചുണ്ണാമ്പുവിരലാല്‍ത്തൊട്ട
പുള്ളികള്‍ മെയ്യിലാകെയും
മുക്രയിട്ടു കുതിക്കാനായ്
കരിങ്കല്ലിന്‍ കുളമ്പുകള്‍.

മെലിഞ്ഞ കൈകളാല്‍ വാവ 
ച്ചണ്ണനൊന്നു തലോടിയാല്‍
ചുരന്നൂ ചായ, പൈക്കുട്ടി
പോലെ നക്കുന്നു മഞ്ഞല.

പറ്റുകാര്‍ പമ്മി നീങ്ങുമ്പോള്‍
കുത്താനായ്ച്ചുര മാന്തിയും,
കാക്കത്തമ്പ്രാട്ടിമാര്‍ക്കേറി
ഇരിക്കാന്‍ പുറമേകിയും,

വെണ്ണിലാക്കഞ്ഞിവെള്ളത്തിന്‍
ചരുവത്തെ കമിഴ്ത്തിയും
വഴിവക്കത്തു നില്‍ക്കുന്നു.
മാടം മാടെന്ന മാതിരി.

കാണാക്കയറിനാല്‍ കാലം,
കഴുത്തിലിട്ട കെട്ടുമായ്
വാവച്ചനെ വലിക്കുമ്പോള്‍
കൂടെ നീങ്ങുന്നു പീടിക.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രുതിക്ക് കൂട്ടായി സന്ദീപ്; ഗുരുവായൂരില്‍വച്ച് ജീവിതത്തിന്റെ പുതിയ തുടക്കം; രക്ഷിതാവായി മുന്‍മന്ത്രി കെ രാജന്‍

ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ; പടിയിറങ്ങും മുന്‍പ് സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ട്

യുവനടി പ്രതിയായ ആക്രമണ കേസ്: ഡോക്ടറുടെ ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍; ജോണ്‍സണ്‍ ജെ. വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

'അരങ്ങേറിയ അതേ ദിവസം വിരമിക്കല്‍'; ആറ് തവണ 5 വിക്കറ്റ് നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 'തീപ്പൊരി പേസര്‍' മുഹമ്മദ് ഷമി വിരമിച്ചു

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍