Poems

'മുന്നില്‍ നടക്കുന്നു മൃതശരീരമായ്'- എന്‍.ആര്‍. രാജേഷ് എഴുതിയ കവിത

പോകുന്നീ വൈകുന്നേരംപുഴ വിരിയിച്ച ശരീരം കാണുവാന്‍തുറിച്ച കണ്ണിന് ബട്ടണിടുവിച്ച്,നന്മയെന്നോ തിന്മയെന്നോതിരിച്ചറിയാത്ത പുരുഷരൂപത്തെപതിയെ പ്രതിഷ്ഠിക്കുന്നുപൊന്തക്കാടിനുള്ളില്‍

എന്‍.ആര്‍. രാജേഷ്


പോകുന്നീ വൈകുന്നേരം
പുഴ വിരിയിച്ച ശരീരം കാണുവാന്‍
തുറിച്ച കണ്ണിന് ബട്ടണിടുവിച്ച്,
നന്മയെന്നോ തിന്മയെന്നോ
തിരിച്ചറിയാത്ത പുരുഷരൂപത്തെ
പതിയെ പ്രതിഷ്ഠിക്കുന്നു
പൊന്തക്കാടിനുള്ളില്‍.

കാമകലക്കുമാത്രമാശാനില്ലെന്ന്
പുസ്തകം വായിക്കാതൊരാള്‍
വേദാന്തിയാവുമ്പൊഴും,
ഇലയനങ്ങാതെ
കാലിലൊരു
കട്ടുറുമ്പ് പോലും കടിക്കാതെ
ശ്വാസമൊരു മൂര്‍ഖനാവാതെ,
തുണിയലക്കല്‍ തീരുംവരെ
ബാലന്‍സുതെറ്റാതെ
പുഴയിലെ സ്ഫടിക പാത്രത്തിലെ
പരല്‍ക്കണ്ണിലേക്കമ്പുമായ് കാത്തിരിക്കുന്നു.

പാവാട മോഹം
തെറിച്ച പരല്‍ക്കാഴ്ചയായ്
തലയില്‍ മുത്തുകോര്‍ക്കുമ്പോള്‍
കുളിക്കുമെന്ന മോഹം
അലക്കുകല്ലില്‍ നിന്നു
പാരച്യൂട്ടായ് വിടര്‍ന്നുനില്‍ക്കുമ്പോള്‍
പെട്ടെന്നതാ
ബക്കറ്റു വിഴുങ്ങുന്നു കഷ്ടപ്പാടിനെ,
പുഴയില്‍ വിരിയാത്ത ശരീരമായത്
തലയിലെടുക്കുന്നു.

സ്ഫടിക പാത്രത്തില്‍നിന്നു
കണ്ണിലോളം വെട്ടി
അമ്പെടുത്തു ഷര്‍ട്ടിന്‍ പോക്കറ്റിലാക്കി.
മറ്റൊരു വഴിയേ മിന്നലായ് പാഞ്ഞു,
ചേച്ചിയുടെ ബക്കറ്റു പിടിച്ചുവാങ്ങി
മുന്നില്‍ നടക്കുന്നു മൃതശരീരമായ്.
ഞാനും നിങ്ങളും
വിരിയിച്ച പൊതുശരീരമായ്.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലേക്ക് കുതിച്ച് പൊങ്ങി 'ആർട്ടെമിസ് 2'; മനുഷ്യൻ വീണ്ടും 'ചന്ദ്രനിലേക്ക്' (വിഡിയോ )

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; ചുട്ടുപൊള്ളി പാലക്കാട്, 40 ഡിഗ്രിയിലേക്ക്

ദാമ്പത്യത്തില്‍ ശാന്തത പാലിക്കുക, പ്രതികൂല സാഹചര്യങ്ങളെ ധൈര്യമായി നേരിടുക

Today's Rashi Phalam April 2| പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തിക പുരോഗതി ഉണ്ടാകും

ഉറച്ചു നിന്ന് പൊരുതി സമീര്‍; ലക്‌നൗവിനെ പരാജയപ്പെടുത്തി ഡല്‍ഹി

SCROLL FOR NEXT