Poems

'കോമരം'- രാഘവന്‍ അത്തോളി എഴുതിയ കവിത

ദര്‍ശനം കിട്ടാത്തവെളിച്ചപ്പാടുകളേ; നിങ്ങള്‍ഉറഞ്ഞാടുന്നതേത് ദേശത്തിന്റെവെളിപാടുണര്‍ച്ചകള്‍

Author : രാഘവന്‍ അത്തോളി

ര്‍ശനം കിട്ടാത്ത
വെളിച്ചപ്പാടുകളേ; നിങ്ങള്‍
ഉറഞ്ഞാടുന്നതേത് ദേശത്തിന്റെ
വെളിപാടുണര്‍ച്ചകള്‍.

നേരളന്ന നിറപറകള്‍ നരച്ചുപോയ്
പോരളന്ന സിദ്ധാന്തങ്ങള്‍ ചത്തുപോയ്.

പേരറിയാത്ത ചോരകള്‍
ഒഴുകുന്ന പുഴകളേതോ
പുരാണങ്ങള്‍ തേടുന്നു
ഒരു സീരിയല്‍ പാട്ടില്‍
എത്ര ദൈവത്തിന്റെ ജഡങ്ങള്‍
ദഹിപ്പിക്കാനാകും.
അതിനെത്ര വിറകൊരുക്കണം.

മനുഷ്യനും മറ്റു ജീവിവര്‍ഗ്ഗങ്ങള്‍ക്കും
സ്വസ്ഥമായൊന്നുറങ്ങി ഉണരുവാന്‍

അന്യന്റെ കീശയില്‍ കണ്ണുടക്കിപ്പോയ
വികലവേദാന്ത നാട്യങ്ങളേ
നിങ്ങളേത് ദേശത്തിന്റെ
മാനാഭിമാനങ്ങള്‍.

ചുട്ട് തിന്നുവാനേത് ദൈവത്തിന്റെ
നരച്ച യുവത്വമേ,
ആര്‍ഷമല്ലാത്തതര്‍ഷമാണ്
ഈഷ്യയാണെന്ന് വക്രബുദ്ധികള്‍
ചിലയ്ക്കുന്നു പിന്നെയും.
കോമരങ്ങളേ
വാള്‍മുനകള്‍ തേയ്ക്കുക.
ദര്‍ശനങ്ങളാല്‍
ദേശം കഴുകിയെന്‍
വിശ്വസൗന്ദര്യശാസ്ത്രം
പൊലിക്കുക.
 

സചീന്ദ്രൻ കാറ‍ഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; എൻഎച്ച്എഐ അനുമതിയുണ്ടായിട്ടും ഹൈക്കോടതി ഉത്തരവ് മാനിച്ച് കമ്പനി പിന്മാറി

അനാവശ്യമായി സ്വര്‍ണം വാങ്ങിക്കൂട്ടരുത്; സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം-വിഡിയോ

അവസാന പന്തിൽ സിക്സ്! കാലിക്കറ്റിനെതിരെ തൃശൂരിന് 'ത്രില്ലർ' ജയം

'അബ്‌സല്യൂട്ട് അയ്യപ്പാ...'; രണ്ടാഴ്ചയാകും മുമ്പ് ലോകയെ വെട്ടി; നിവിന്‍ പോളിയുടെ ആദ്യ 200 കോടി

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു; വിമാന ഇന്ധന വിലയും കൂട്ടി